മസ്കത്ത്: ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് ഇൗ വർഷം അവസാനത്തോടെ സ്മാർട്ടാകും. യാത്രക്കാരുടെ സുരക്ഷയും പൊതുഗതാഗത സംവിധാനത്തിെൻറ പ്രവർത്തനമികവ് വർധിപ്പിക്കാനും സഹായിക്കുന്ന ഇൻറലിജൻറ് ഗതാഗത സംവിധാനം (െഎ.ടി.എസ്) ബസുകളിൽ സ്ഥാപിക്കുന്നത് സംബന്ധിച്ച നടപടി ആരംഭിച്ചതായി സി.ഇ.ഒ അഹമ്മദ് അൽബലൂഷി പറഞ്ഞു. സ്ഥാപനത്തിെൻറ വളർച്ചയിൽ സുപ്രധാന നാഴികക്കല്ലായിരിക്കും ഇത്. െഎ.ടി.എസ് സാേങ്കതികത ലഭ്യമാക്കുന്ന സ്ഥാപനം സമർപ്പിച്ച നിർദേശങ്ങൾ പരിശോധിച്ചുവരുകയാണ്. ഇതിൽനിന്ന് കമ്പനിയുടെ പ്രവർത്തനത്തിന് യോജിച്ച സാേങ്കതികത തെരഞ്ഞെടുക്കുമെന്ന് സി.ഇ.ഒ പറഞ്ഞു. ഇൗ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യത്തോടെയോ ബസുകൾ ‘സ്മാർട്ട്’ ആക്കുകയാണ് ലക്ഷ്യം. ഇത് സ്ഥാപിക്കുന്നതോടെ യാത്രക്കാർക്ക് ബസ് ചാർജ് സ്മാർട്ട് കാർഡ് മുഖേനയും മൊബൈൽ ഫോൺ മുഖേനയുമെല്ലാം അടക്കാൻ സാധിക്കും.
ഒരു റൂട്ടിൽ യാത്രക്കാരുടെ എണ്ണത്തിൽ പെെട്ടന്ന് വർധന ഉണ്ടായാൽ ആ വിവരം ഗതാഗത നിയന്ത്രണ സംവിധാനത്തിന് കൈമാറാൻ െഎ.ടി.എസ് സംവിധാനത്തിന് സാധിക്കും. അതുവഴി അവിടെ കൂടുതൽ ബസുകൾ ആ റൂട്ടിൽ സർവിസിന് ഇറക്കാൻ കമ്പനിക്ക് സാധിക്കും. വാഹനങ്ങൾ എവിടെയെത്തി എന്നതിനൊപ്പം എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സമയവും മൊബൈൽ ഉപകരണങ്ങളിൽ ലഭ്യമാക്കാനാവും. സർവിസുകളുടെ കാര്യക്ഷമത ഉറപ്പാക്കാനും യാത്രക്കാരുടെയും ഡ്രൈവറുടെയും പെരുമാറ്റങ്ങൾ നിരീക്ഷിക്കാനും യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും െഎ.ടി.എസ് സംവിധാനം വഴി സാധ്യമാകുമെന്നും സി.ഇ.ഒ അഹമ്മദ് അൽബലൂഷി പറഞ്ഞു.
അടുത്തിടെ 98 പുതിയ ബസുകളിലേക്കുള്ള ഇൻറലിജൻറ് ഗതാഗത സംവിധാനം വിതരണം ചെയ്യുന്നതിനുള്ള കരാർ മുവാസലാത്തിന് വേണ്ടി മജീസ് ടെക്നോളജി സർവിസസ് എൽ.എൽ.സി ആസ്ട്രേലിയ കേന്ദ്രമായ ഡി.ടി.െഎ ഗ്രൂപ്പിന് നൽകിയിരുന്നു. വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള കരാറാണ് മുവാസലാത്തും മജീസ് ടെക്നോളജിയുമായി ഉള്ളത്.
98 പുതിയ ബസുകൾ ഇൗ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യത്തോടെയോ നിരത്തിലിറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സി.ഇ.ഒ പറഞ്ഞു. ഇതിൽ 65 എണ്ണം നഗരത്തിനുള്ളിലെ സർവിസിനും 33 എണ്ണം ഇൻറർസിറ്റി സർവിസിനുമാണ് ഉപയോഗിക്കുക. ഇൗ വർഷത്തിെൻറ ആദ്യ പാദത്തിൽ 22 ലക്ഷം യാത്രക്കാരാണ് മുവാസലാത്ത് സർവിസുകളിൽ യാത്ര ചെയ്തത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 48.5 ശതമാനത്തിെൻറ വർധനവും രേഖപ്പെടുത്തി. സർവകലാശാലകൾക്കും സ്കൂളുകൾക്കും വേണ്ടി സർവിസ് നടത്തുന്നതടക്കം 574 ബസുകളാണ് മുവാസലാത്തിന് ആകെയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.