മസ്കത്ത്: പശ്ചിമേഷ്യയിലും വടക്കൻ ആഫ്രിക്കൻ നഗരങ്ങളിലും വെച്ച് സന്തോഷത്തോടെ ജീവിക്കുന്നവർ മസ്കത്തിലെന്ന് സർവേ. തൊഴിൽ വെബ്സൈറ്റായ ബെയ്ത്ത് ഡോട്ട്കോമും ആഗോള ഒാൺലൈൻ മാർക്കറ്റ് റിസർച് കമ്പനിയായ യുഗോവും ചേർന്ന് നടത്തിയ ‘ടോപ് സിറ്റീസ് ഇൻ ദി മിഡിലീസ്റ്റ് ആൻഡ് നോർത് ആഫ്രിക്ക’ സർവേയിലാണ് ഇൗ കണ്ടെത്തൽ. മസ്കത്തിൽനിന്ന് സർവേയിൽ പെങ്കടുത്ത 84 ശതമാനം പേരും നിലവിലെ ജീവിത സാഹചര്യങ്ങളിൽ തങ്ങൾ ഏറെ സന്തുഷ്ടരാണെന്നാണ് പ്രതികരിച്ചത്. ദുബൈയും അബൂദബിയുമാണ് സന്തുഷ്ടിയുടെ കാര്യത്തിൽ തൊട്ടുപിന്നിലെ സ്ഥാനങ്ങളിൽ. ബെയ്റൂത്ത് ആണ് ഏറ്റവും പിന്നിൽ. ഇവിടെ 28 ശതമാനം സന്തുഷ്ടർ മാത്രമാണുള്ളത്. ജീവിക്കാനും തൊഴിൽ ചെയ്യാനും നല്ല നഗരങ്ങൾ ദുബൈയും അബൂദബിയുമാണെന്ന് സർവേയിൽ പെങ്കടുത്തവർ അഭിപ്രായപ്പെട്ടു. സാമ്പത്തിക വശത്തിൽ തൊഴിൽ ലഭ്യത പ്രധാന ഘടകമാണെന്ന് 77 ശതമാനം പേരും ചൂണ്ടിക്കാണിച്ചു. സുഖകരമായ കാലാവസ്ഥയുള്ള നഗരങ്ങളിൽ ബെയ്റൂത്ത് ആണ് മുന്നിൽ. പൊതുഗതാഗത സംവിധാനത്തിൽ ദുബൈ ആണ് ഒന്നാമത്. 86 ശതമാനം പേർ ദുബൈയിലെ പൊതുഗതാഗത സംവിധാനത്തിെൻറ കാര്യക്ഷമത സാക്ഷ്യപ്പെടുത്തി. പാരിസ്ഥിതിക വിഭാഗത്തിൽ ശുദ്ധമായ വെള്ളവും വായുവും വൃത്തിയുള്ള നഗര വീഥികളുമാണ് കണക്കിലെടുത്തത്. ഇതിൽ ദുബൈയും അബൂദബിയും മസ്കത്തും ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തി. സാമ്പത്തികം, തൊഴിലാളികളുടെ അവകാശങ്ങൾ, ജീവിത നിലവാരം, സാമൂഹിക സാംസ്കാരിക നിലവാരം, വിദ്യാഭ്യാസ നിലവാരം, ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ ലഭ്യത തുടങ്ങി വിവിധ ഘടകങ്ങൾ ആസ്പദമാക്കിയാണ് സർവേ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഇതിൽ പലതിലും മസ്കത്ത് ആദ്യ സ്ഥാനങ്ങളിൽ തന്നെ ഇടംപിടിച്ചു. സെപ്റ്റംബർ ആറുമുതൽ ഒക്ടോബർ ആറു വരെയാണ് സർവേയുടെ ഭാഗമായി വിവര ശേഖരണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.