???? ??????????? ?????????? ???????????? ????????

മവേലയിലെ സെൻട്രൽ പഴം-പച്ചക്കറി മാർക്കറ്റ്​ അടച്ചു

മസ്​കത്ത്​: മവേലയിലെ സെൻട്രൽ ഫ്രൂട്​സ്​ ആൻറ്​ വെജിറ്റബിൾ മാർക്കറ്റ്​ അടച്ചു. വെള്ളിയാഴ്​ച മുതൽ ഇനിയൊരു അറി യിപ്പ്​ ഉണ്ടാകുന്നത്​ വരെയാണ്​ അടച്ചതെന്ന്​ മസ്​കത്ത്​ നഗരസഭ പ്രസ്​താവനയിൽ അറിയിച്ചു. കോവിഡ്​ വ്യാപനം തടയു ന്നതിനായി ആളുകൾ മാർക്കറ്റുകളിൽ കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ്​ നടപടി. സുപ്രീം കമ്മിറ്റി തീരുമാനങ്ങൾക്ക്​ ഒപ്പം സാമൂഹിക അകലം നടപ്പാക്കാനുള്ള സർക്കാർ തീരുമാനങ്ങളുടെയും ഭാഗമായാണ്​ നടപടിയെന്ന്​ മസ്​കത്ത്​ നഗരസഭ പ്രസ്​താവനയിൽ അറിയിച്ചു.

വ്യാഴാഴ്​ച റമദാൻ ഷോപ്പിങ്ങിനായി നിരവധി പേരാണ്​ മവേല മാർക്കറ്റിൽ എത്തിയത്​. ഇൗ തിരക്കാണ്​ മാർക്കറ്റ്​ അടക്കാനുള്ള തീരുമാനത്തിലേക്ക്​ അധികൃതരെ നയിച്ചതെന്നാണ്​ കരുതുന്നത്​. വ്യാഴാഴ്​ച രാത്രി വൈകിയാണ്​ മാർക്കറ്റ്​ അടക്കാനുള്ള തീരുമാനം നഗരസഭ പുറത്തുവിട്ടത്​.

ബദൽസംവിധാനമൊരുക്കുന്നത്​ സംബന്ധിച്ച്​ ചർച്ച ചെയ്യാൻ വെള്ളിയാഴ്​ച വൈകുന്നേരം അഞ്ചിന്​ മാർക്കറ്റിലെ കച്ചവടക്കാരുടെ യോഗം നഗരസഭ വിളിച്ചിട്ടുണ്ട്​.

Tags:    
News Summary - muscat mavela fruit and vegetable shop closed -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.