മസ്കത്ത്: കള്ളപ്പണം വെളുപ്പിക്കലിനെതിരെ മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ. ഇത് 10 വർഷം വരെ തടവും 50,000 റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണെന്ന് ബുറൈമിയിലെ പബ്ലിക് പ്രോസിക്യൂഷൻ മേധാവി സുലൈമാൻ അൽമർജബി പറഞ്ഞു.
ഭീകരവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നത് സമാന ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്നും അൽഖൂദിലെ ചൈൽഡ് കെയർ സെൻററിൽ നടന്ന കള്ളപ്പണം വെളുപ്പിക്കലിനും ഭീകരവാദ ധനസഹായത്തിനുമെതിരായ ബോധവത്കരണ സെമിനാറിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പുലർത്തണം. സ്വന്തം പേരിലോ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചോ ആരെങ്കിലും ഇത്തരം പ്രവർത്തനങ്ങൾക്ക് സഹായം ചെയ്തതായി തെളിഞ്ഞാൽ കുറ്റകൃത്യത്തിെൻറ ഉത്തരവാദിത്തം പൂർണമായും അവർക്കായിരിക്കുമെന്ന് അൽമർജബി പറഞ്ഞു. സാമ്പത്തിക സ്ഥാപനങ്ങൾക്കും സന്നദ്ധ കൂട്ടായ്മകൾക്കുമിടയിൽ ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച അവബോധം പകർന്നുനൽകുകയാണ് സെമിനാർകൊണ്ട് ലക്ഷ്യമിടുന്നതെന്ന് കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദത്തിനുള്ള ധനസഹായവും തടയുന്നതിനുള്ള ദേശീയ കമ്മിറ്റിയിലെ അംഗം അൽസൈദ് മർവാൻ ബിൻ തുർക്കി അൽസൈദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.