???? ?????????? ???? ????????? ????? ????????? ???????? ??????????

മിഷൻ വിങ്ങ്​സ്​ ഒാഫ്​ കംപാഷൻ വഴി ലിബീഷും കുടുംബവും ഇന്ന്​ നാട്ടിലേക്ക്​

സലാല: കോഴിക്കോട് അത്തോളി സ്വദേശി ലിബീഷും കുടുംബവും ഗൾഫ്​ മാധ്യമം- മീഡിയാവൺ മിഷൻ വിങ്ങ്​സ്​ ഒാഫ് കംപാഷ​​െൻറ സഹായത്താൽ ഇന്ന്​ നാട്ടിലേക്ക്​ മടങ്ങും. തിങ്കളാഴ്​ചയിലെ സലാല-കണ്ണൂർ വിമാനത്തിലാണ്​ ഇവരുടെ മടക്കം. സ്വന്തമായി നടത്തിവന്ന സ്ഥാപനം പൂട്ടേണ്ടി വന്നത് കാരണം ഏറെ നാളുകളായി  വരുമാനമില്ലാതെ പ്രയാസത്തിലായിരുന്നു ഇവർ. നാട്ടിലേക്ക് മടങ്ങാൻ എംബസിയിൽ രജിസ്​റ്റർ ചെയ്തതിനെ തുടർന്ന് കഴിഞ്ഞ 28​​െൻറ സലാല- കണ്ണൂർ വിമാനത്തിലേക്ക് ടിക്കറ്റിന് പണമടക്കാനായുള്ള അറിയിപ്പ് ലഭിച്ചിരുന്നുവെങ്കിലും പണമടക്കാൻ കഴിയാതെ വിഷമിച്ചിരിക്കവെയാണ് മിഷൻ വിങ്ങ്​സ്​ ഒാഫ് കംപാഷ​​െൻറ സഹായം എത്തിയത്.
പക്ഷേ അപ്പോഴാണ് ഭാര്യയുടേയും മകളുടേയും പാസ്പോർട്ടുകൾ സാമ്പത്തിക പ്രയാസം കാരണം പുതുക്കിയിട്ടില്ല എന്ന വിവരം ബിനീഷ് ഗൾഫ്​ മാധ്യമം പ്രവർത്തകരോട്​ പങ്കുവെച്ചത്. തുടർന്ന്​ സാമൂഹിക പ്രവർത്തകരായ സജിബ് ജലാൽ, സാബുഖാൻ എന്നിവരുടെ സഹായത്താൽ ഉടൻ എംബസിയുമായി ബന്ധപ്പെട്ടു. ഇന്ത്യൻ അംബാസിഡർ മുനു മഹാവറി​​െൻറ പ്രത്യേക നിർദേശപ്രകാരം സെക്കൻഡ് സെക്രട്ടറി കണ്ണൻ നായർ വന്ദേഭാരത് മിഷ​​െൻറ ഭാഗമായി ഇവർക്ക് ഇന്ത്യയിലെത്താൻ പ്രത്യേക അനുമതിപത്രം അനുവദിക്കുകയായിരുന്നു. എംബസി ലോയർ പാനൽ അംഗം അഡ്വ. ഗിരീഷ് ആവശ്യമായ നിയമോപദേശങ്ങളും നൽകി. ഇന്നലെ ലിബീഷി​​െൻറ ഭാര്യ പിതാവ് ശിവദാസ​​െൻറ ടിക്കറ്റും ലഭിച്ചതോടെ ഇന്നത്തെ യാത്രക്ക് വഴിയൊരുങ്ങുകയായിരുന്നു.
എംബസി ഉദ്യോഗസ്ഥരും സാമൂഹിക പ്രർത്തകരും വാർത്താ മാധ്യമങ്ങളും ഉദാരമതികളും കൈകോർത്താൽ  പ്രയാസകരമെന്ന് തോന്നുന്നതും എളുപ്പമാക്കാമെന്നതി​​െൻറ നേർസാക്ഷ്യം കൂടിയാണ് ലിബീഷി​​െൻറയും കുടുംബത്തി​​െൻറയും മടക്കം. ലിബീഷ്, ഭാര്യ എന്നിവരുടെ ടിക്കറ്റ് മിഷൻ വിങ്​സ്​ ഓഫ് കംപാഷൻ വഴിയും മക്കൾ, ഭാര്യപിതാവ് എന്നിവരുടെ ടിക്കറ്റ് സ്വന്തം നിലക്കും സുഹൃത്തുക്കളുടെ സഹായത്തോടെയുമാണ് സംഘടിപ്പിച്ചത്.
Tags:    
News Summary - mission wings of compassion helping hand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.