മസ്കത്ത്: ഒമാനിൽ വിദേശ തൊഴിലാളികളുടെ പുതിയ വിസക്കും വിസ പുതുക്കുന്നതിനുമുള്ള മെഡിക്കൽ പരിശോധന നിർത്തിവെച്ചേക്കും. ഒരു മാസത്തേക്ക് മെഡിക്കൽ പരിശോധന നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസസ് കൺട്രോൾ വിഭാഗം ഡയറക്ടറേറ്റ് ജനറൽ ആർ.ഒ.പി പാസ്പോർട്ട് ആൻഡ് റെസിഡൻസ് ഡയറക്ടർ ജനറലിനും സിവിൽ സ്റ്റാറ്റസ് ഡയറക്ടർ ജനറലിനും കത്ത് നൽകിയതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
ഒരു മാസത്തിനുശേഷം സ്ഥിതിഗതികൾ അവലോകനം ചെയ്തശേഷം പരിശോധന പുനരാരംഭിക്കാനാണ് നിർദേശം. വിദേശത്തുനിന്ന് മെഡിക്കൽ പരിശോധന തുടരാവുന്നതാണെന്നും കത്തിൽ പറയുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മെഡിക്കൽ ഫിറ്റ്നസ് സെൻററുകളിൽ രോഗബാധിതർ മറ്റുള്ളവരുമായി കൂടിക്കലരുന്ന സാഹചര്യം ഒഴിവാക്കാനാണ് തീരുമാനം. 2020 മേയ് 17 മുതൽ നിർത്തിവെച്ചിരുന്ന മെഡിക്കൽ പരിശോധന ഇക്കഴിഞ്ഞ ജനുവരി 17 മുതലാണ് പുനരാരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.