മത്ര കെ.എം.സി.സി വനിത വിങ് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ്
മസ്കത്ത്: സാബ്റീസ് ഹെൽത്ത് കെയറുമായി സഹകരിച്ച് മത്ര കെ.എം.സി.സി വനിതാ വിങ് സൗജന്യ മെഡിക്കൽ ക്യാമ്പിന് തുടക്കമായി. ജനുവരി 21 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പ് മത്ര കെ.എം.സി.സി വനിതാ വിങ് പ്രസിഡന്റ് ഷാഹിന റാഷിദ് ഉദ്ഘാടനം ചെയ്തു.
പരിചയ സമ്പന്നരായ ദന്തരോഗ വിദഗ്ധ, ജനറൽ ഫിസിഷ്യൻമാരുടെയും മേൽനോട്ടത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. സ്ത്രീ രോഗങ്ങളെ പ്രതിരോധിക്കാനുതകുന്ന ഹെൽത്ത് പാക്കേജുകൾ ക്യാമ്പിന്റെ മുഖ്യ ആകർഷണമാണ്. ഇത്തരം രോഗങ്ങൾക്ക് പ്രതിവിധി തേടാനും സംശയങ്ങൾ ദൂരീകരിക്കാനും സഹായിക്കുന്നതാണ് വനിതകൾക്കായുള്ള മെഡിക്കൽ ക്യാമ്പ്. ഇത് പരമാവാധി പ്രയോജനപ്പടുത്തണമെന്നും കെ.എം.സി.സി വനിതാ വിങ് അംഗങ്ങൾ പറഞ്ഞു. സാബ്റീസ് ഹെൽത്ത് കെയർ ജനറൽ ഫിസിഷ്യന്മാരായ ഡോ. തൻസീല ഇബാദി, പ്രസ്റ്റീന അൽഫോൻസ, ദന്തരോഗ വിദഗ്ധ ഡോ. എസ് ദീപിക ചൗധരി തുടങ്ങിയവർ ക്യാമ്പിൽ ബോധവൽക്കരണ ക്ലാസ് നൽകി. മത്ര കെ.എം.സി.സി ജോയിന്റ് സെക്രട്ടറി സുഹൈമ, മിസ്രിയ എന്നിവർ സംസാരിച്ചു.
കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് നവാസ് ചെങ്ങള, നേതാക്കളായ സാദിഖ് ആടൂർ, നാസർ തൃശൂർ, സാബ്റീസ് ഗ്രൂപ്പ് ചെയർമാൻ സാബ്രി ഹാരിദ്, ജനറൽ മാനേജർ ഷറഫുദ്ധീൻ, ഡെപ്യൂട്ടി ജനറൽ മാനേജർ സലീൽ രാജ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഹെഡ് നേഴ്സ് ജോയ്സി പോൾ സ്വാഗതവും കോഒാർഡിനേറ്റർ ആഷിഫ ഫാത്തിമ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.