മസ്കത്ത്: ഇന്ത്യൻ സ്കൂൾ മസ്കത്തിെൻറ ആഭിമുഖ്യത്തിൽ മെഗാ ഇൻറർ സ്കൂൾ ശാസ്ത്രോത്സവം സംഘടിപ്പിക്കുന്നു. സ്റ്റായ് 2018 (സയൻസ്, ടെക്നോളജി, ഇന്നൊവേഷൻ) എന്ന പേരിലുള്ള പരിപാടി നവംബർ 23, 24 തീയതികളിൽ മസ്കത്ത് ഇന്ത്യൻ സ്കൂളിലാണ് നടക്കുക. പരിപാടിയുടെ പ്രഖ്യാപനവും വെബ്സൈറ്റ് പ്രകാശനവും തിങ്കളാഴ്ച വൈകീട്ട് മസ്കത്ത് ഇന്ത്യൻ സ്കൂളിൽ നടന്നു. വിദ്യാർഥികളുടെ ശാസ്ത്ര, സാേങ്കതിക മേഖലകളിലെ നവീന അഭിരുചികളുടെ പ്രോത്സാഹനം ലക്ഷ്യമിട്ടാണ് ശാസ്ത്രോത്സവം സംഘടിപ്പിക്കുന്നതെന്ന് ഇതോടനുബന്ധിച്ച് നടന്ന വാർത്താസമ്മേളനത്തിൽ സ്കൂൾ അധികൃതർ അറിയിച്ചു.
ഡ്രീം-ക്രിയേറ്റ്-ഇൻസ്പെയർ എന്ന ആശയത്തിലൂന്നി നടക്കുന്ന ഫെസ്റ്റിവലിൽ ഒമാനിലെ മുഴുവൻ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കും പെങ്കടുക്കാം. ആറുമുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി ഇഗ്നൈറ്റേഴ്സ്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇന്നൊവേറ്റേഴ്സ്, 11, 12 ക്ലാസുകളിലുള്ളവർക്ക് ഇൻവെേൻറഴ്സ് വിഭാഗത്തിലുമാണ് മത്സരങ്ങൾ. വിദ്യാർഥികൾക്കായി മൊത്തം 25 ഇനങ്ങളിലും അധ്യാപകർക്ക് ഒരു വിഭാഗത്തിലും മത്സരങ്ങൾ നടക്കും. സയൻസ് ആസ്പദമായ തെരുവുനാടകം, സയൻസ് ക്വിസ്, ശാസ്ത്ര വസ്തുതകൾ അടിസ്ഥാനമാക്കിയുള്ള ഡിേബറ്റ്, സമൂഹത്തിന് ചെറിയ രീതിയിലെങ്കിലും പ്രയോജനപ്പെടുന്ന മൊബൈൽ ആപ് വികസിപ്പിച്ചെടുക്കുക, ശാസ്ത്ര വിശകലനങ്ങൾ അടങ്ങുന്ന പേപ്പർ പ്രസേൻറഷൻ തുടങ്ങിയവയാണ് മത്സരങ്ങൾ. വിദ്യാർഥികളുടെ ശാസ്ത്രാഭിരുചി എപ്പോഴും മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുകയാണെന്ന് സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് ജെ. അജയകുമാർ പറഞ്ഞു. ശാസ്ത്രോത്സവത്തിെൻറ വിശദ വിവരങ്ങൾക്ക് www.stai.ismoman.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.