സൂർ: ഏകാംഗ നാടകവേദിയിലെ സജീവ സാന്നിധ്യമായ മഞ്ജുളെൻറ മാസ്റ്റർ പീസ് നാടകം ‘കൂനൻ’ വ്യാഴാഴ്ച സൂറിൽ അരങ്ങിലെത്തുന്നു. സൂറിലെ മലയാളം മിഷൻ പ്രവർത്തകരാണ് കൂനന്‍ വേദിയൊരുക്കുന്നത്. രാത്രി 8.30ന് സൂർ കേരള സ്കൂളിലാണ് നാടക അവതരണം നടക്കുക. രണ്ടായിരം സ്റ്റേജുകൾ എന്ന ഗിന്നസ് റെക്കോഡ് പ്രയാണം തുടരുന്ന കൂനെൻറ 1988ാമത് വേദിയാണ് സൂറിലേത്.
ഏകാംഗ നാടകരംഗത്ത് ലോകത്തിലെതന്നെ അപൂർവ വിജയഗാഥയായ കൂനൻ ആസ്വദിക്കാനുള്ള അവസരം എല്ലാ കലാസ്നേഹികളും ഉപയോഗപ്പെടുത്തണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.