മസ്കത്ത്: മലയാളി അമ്മമാരുടെ കൂട്ടായ്മയായ ‘മലയാളി മമ്സ് മിഡിലീസ്റ്റ്’ നിലവിൽ വന്നു. മസ്കത്തിലെ ഒമാൻ അവന്യൂസ് മാളിൽ നടന്ന പരിപാടിയിൽ കാൻസർ ബോധവത്കരണ രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർ രാജ്യശ്രീ കൂട്ടായ്മയുടെ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടനത്തിെൻറ ഭാഗമായി സാംസ്കാരിക പരിപാടിയായ ‘വിഷു വിസ്മയവും’ അരങ്ങേറി. രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ചുവരെ നീണ്ടുനിന്ന പരിപാടിയിൽ അമ്മമാരുടെയും കുട്ടികളുടെയും കലാപരിപാടികളും കളികളും നടന്നു.
ഉച്ചക്ക് വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. മോണാ മുഹമ്മദ് ആണ് സംഘടനയുടെ കൺവീനർ. സെക്രട്ടറി ശിൽപ ജോസഫ്, കോർ കമ്മിറ്റി അംഗങ്ങളായ സജ്ന നജ്മുദ്ദീൻ, ആശ ജോഷി, ട്രഷറർ സ്മിത നായർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്. കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള വീട്ടമ്മമാരുടെ കൂട്ടായ്മയാണ് മലയാളി മമ്സ് മിഡിലീസ്റ്റ്. സ്ത്രീകളിൽ ഉറങ്ങിക്കിടക്കുന്ന കലാവാസനകളെ പ്രോത്സാഹിപ്പിക്കുകയും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയുമാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.