പ്രമുഖ വ്യവസായി എം.എ.കെ ഷാജഹാൻ അപകടത്തിൽ മരിച്ചു 

വർക്കല: ഒമാനിലെ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനും ഗൾഫ്​ മാധ്യമം-മീഡിയവൺ ഒാണററി ​െറസിഡൻറ്​ മാനേജരുമായ ഓടയം അയിഷ മൻസിലിൽ എം.എ.കെ. ഷാജഹാൻ (52) വാഹനാപകടത്തിൽ മരിച്ചു. ചൊവ്വാഴ്​ച രാത്രി എട്ടേമുക്കാലോടെ ഒാടയം അഞ്ചുമുക്കിന് സമീപത്തായിരുന്നു അപകടം. 

മിസ്കീൻതെരുവ് കെ.എൻ.എം മസ്ജിദിൽ ഇശാ നമസ്കാരം നിർവഹിച്ച് വീട്ടിലേക്ക് നടന്നുപോകുംവഴി സ്കൂട്ടർ ഇടിച്ചാണ് അപകടമുണ്ടായത്. ബന്ധുക്കൾ ചേർന്ന് വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തി​െച്ചങ്കിലും മരിച്ചു. മൃതശരീരം മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന്​ വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്​ച തുടർനടപടികൾക്കുശേഷം പോസ്​റ്റ്​മോർട്ടം നടത്തി ഓടയം വലിയപള്ളി ഖബർസ്​ഥാനിൽ ഖബറടക്കും. 

30 വർഷത്തിലധികമായി ഒമാനിലുള്ള ഷാജഹാൻ അവിടെ ചെറിയ പെരുന്നാൾ ആഘോഷിച്ചശേഷം ചൊവ്വാഴ്​ച രാവിലെയാണ്​ കുടുംബസമേതം നാട്ടിലെത്തിയത്​. സൂർ കേന്ദ്രീകരിച്ച്​ ഒമാനിലെ വിവിധമേഖലകളിൽ 12 ശാഖകളുള്ള ആൽ ഹരീബ് ബിൽഡിങ്​ മെറ്റീരിയൽസ് സ്​ഥാപനങ്ങളുടെ ഉടമയാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾ മുൻനിർത്തി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്​.ഭാര്യ: -സുബൈദ. മകൻ: -ബാസിം

Tags:    
News Summary - mak shajahan Dies in accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.