അല്‍ജദീദ് എക്സ്ചേഞ്ച് ഉപഭോക്താക്കള്‍ക്ക് മാധ്യമം കുടുംബം ലഭ്യമാക്കും

മസ്കത്ത്: പ്രമുഖ ധനവിനിമയ സ്ഥാപനമായ അല്‍ ജദീദ് എക്സ്ചേഞ്ച് ഉപഭോക്താക്കള്‍ക്ക് ‘ഗള്‍ഫ് മാധ്യമം’ കുടുംബം സൗജന്യമായി ലഭിക്കാന്‍ അവസരം. മലയാളിയുടെ കുടുംബസങ്കല്‍പങ്ങള്‍ക്ക് കരുത്തുപകര്‍ന്ന് വേറിട്ട വായനയുടെ രുചിഭേദങ്ങളുമായി പ്രതിമാസം എത്തുന്ന പ്രസിദ്ധീകരണമാണ് ‘കുടുംബം’.
 നാട്ടിന്‍പുറത്തിന്‍െറ നന്‍മകളും ശീലങ്ങളും ഇന്നും മനസ്സിലേറ്റി ജീവിക്കുന്ന നടി മഞ്ജു വാര്യരുമായുള്ള അഭിമുഖമാണ് നവംബര്‍ ലക്കം കുടുംബത്തിലെ പ്രധാന ആകര്‍ഷണം. 
മന്ത്രി വി.എസ്. സുനില്‍കുമാര്‍, കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം എന്നിവരുമായുള്ള അഭിമുഖങ്ങളും ഈ ലക്കം കുടുംബത്തില്‍ ഉണ്ട്. മലയാളത്തിന്‍െറ പ്രിയ എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയും തന്‍െറ വിശേഷങ്ങള്‍ ഇത്തവണത്തെ കുടുംബത്തിലൂടെ പങ്കുവെക്കുന്നു. മുംബൈ തെരുവിലെ രുചിവൈവിധ്യങ്ങള്‍, കുട്ടികള്‍ ചുമട്ടുകാരല്ല, സൗന്ദര്യവും ആരോഗ്യവും അമ്മമാര്‍ക്കും ആകാം തുടങ്ങി വായനക്ക് ഒട്ടേറെ ലേഖനങ്ങളും പംക്തികളും ഇത്തവണത്തെ കുടുംബത്തിലുണ്ട്. 
അല്‍ ജദീദ് എക്സ്ചേഞ്ചിന്‍െറ അല്‍ ഖുവൈര്‍, ഫലജ് അല്‍ ഖാബില്‍, ഇബ്ര, മബേല, മുസന്ന, റൂവി ഹൈസ്ട്രീറ്റ്, റൂവി ഒ.എന്‍.ടി.സി, സലാല 23 ജൂലൈ സ്ട്രീറ്റ്, സലാല ചൗക്ക്, സലാല സാദ, സീബ്, സീബ് സിറ്റി സെന്‍റര്‍, സിനാവ്, കര്‍ഷ എന്നീ ശാഖകളിലാണ് കുടുംബം ലഭിക്കുക. 
 

Tags:    
News Summary - madhyamam Famly meat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.