മസ്കത്ത്: ദക്ഷിണാഫ്രിക്കൻ വിമോചന നായകനും മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡൻറുമായ നെൽസൺ മണ്ടേലയുടെ ജന്മദിനം ഒമാനിലെ ദക്ഷിണാഫ്രിക്കൻ എംബസിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ഒമാൻ കാൻസർ അസോസിയേഷെൻറ കുട്ടികൾക്കുള്ള വിഭാഗമായ ദാർ അൽ ഹനാനിലാണ് ഇത്തവണ ആഘോഷം സംഘടിപ്പിച്ചത്. ഇവിടത്തെ കുട്ടികൾക്ക് കളിപ്പാട്ടങ്ങളും മധുര പലഹാരങ്ങളും നൽകി. ആഘോഷ പരിപാടികളിൽ ഇവിടത്തെ അധ്യാപകരും രക്ഷാകർത്താക്കളും സംബന്ധിച്ചു.
ഒമാനിലെ ദക്ഷിണാഫ്രിക്കൻ അംബാസഡർ മനബിൾ ഷൊഗോള മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ ജൂലൈ 18ന് ആയിരുന്നു ഔദ്യോഗിക ജന്മദിനമെങ്കിലും ഒമാനിലെ സ്കൂൾ അവധി അടക്കം കാര്യങ്ങൾ പരിഗണിച്ചാണ് പരിപാടി സെപ്റ്റംബറിൽ നടത്താൻ തീരുമാനിച്ചതെന്ന് ഷൊഗോള പറഞ്ഞു. ഒമാൻ കാൻസർ അസോസിയേഷൻ ഡയറക്ടർ ഡോ. വഹീദ് അൽ ഖറൂസി, പ്രമുഖ കാൻസർ ചികിത്സാ വിദഗ്ധ ഡോക്ടർ രാജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.