മസ്കത്ത്: മസ്കത്ത് കെ.എം.സി.സി മബേല ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബൗഷർ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് ഒമ്പതിനാണ് ക്യാമ്പ്. മബേല പ്രൈം മെഡിക്കൽ സെന്ററിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്യുന്നവർക്ക് ഒരു വർഷത്തേക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ ഉൾപ്പെടെ വിവിധ നിരക്കിളവുകളും ലഭ്യമാക്കിയിട്ടുണ്ട്. രക്തദാന ക്യാമ്പിൽ പങ്കെടുക്കാൻ സാധിക്കുന്നവർ താഴെ തന്നിരിക്കുന്ന ക്യൂ.ആർ കോഡ് സ്കാൻ ചെയ്തോ (https://forms.gle/QvJtqK5mRmoYLQLD6) ലിങ്ക് വഴിയോ മുൻകൂട്ടി രെജിസ്റ്റർ ചെയ്യണമെന്നും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 96497602, 97949456 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.