Posted On
date_range Updated On
date_range ഫോബ്സ് മിഡിലീസ്റ്റ് പട്ടികയിൽ ലുലു എക്സ്ചേഞ്ചും
മസ്കത്ത്: ഡിജിറ്റൽ ധനകാര്യ സേവനങ്ങളിൽ മികവു പുലർത്തുന്ന ജി.സി.സിയിലെ അഞ്ച് മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളുടെ പട്ടികയിൽ യു.എ.ഇ ആസ്ഥാനമായ ലുലു എക്സ്ചേഞ്ചും ഇടംപിടിച്ചു. ഫോബ്സ് മിഡിലീസ്റ്റാണ് 'ടോപ് 5 ജി.സി.സി എക്സ്ചേഞ്ച് ഹൗസസ് ഗോയിങ് ഡിജിറ്റൽ' എന്ന പട്ടിക പുറത്തിറക്കിയത്. ഒമാനിൽനിന്നുള്ള പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച്, യു.എ.ഇയിൽനിന്നുള്ള അൽ അൻസാരി എക്സ്ചേഞ്ച്, കുവൈത്ത് ആസ്ഥാനമായ അൽ മുല്ല എക്സ്ചേഞ്ച്, ഖത്തറിൽനിന്നുള്ള അൽ ഫർദാൻ എക്സ്ചേഞ്ച് എന്നിവയാണ് പട്ടികയിലുള്ള മറ്റു സ്ഥാപനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.