ദീർഘ കാലം ഒമാനിൽ പ്രവാസിയായിരുന്ന പി.പി ഹംസ നിര്യാതനായി
മസ്കത്ത്/ തൃശൂർ: ദീർഘകാലം ഒമാനിൽ പ്രവാസിയായിരുന്ന തൃശൂർ വെങ്കിടങ്ങ് പാടൂർ സ്വദേശി പണിക്കവീട്ടിൽ പി.പി ഹംസ (സാബ്കോ ഹംസ-80) വെള്ളിയാഴ്ച രാവിലെ നാട്ടിൽ നിര്യാതനായി. പരേതനായ കുഞ്ഞി മൊയ്തു മുസ്‌ലിയാരുടെയും പാത്തുമ്മയുടെയും മകനാണ്.
1965-ൽ പ്രവാസജീവിതം ആരംഭിച്ച ഹംസ 1971 മുതൽ മസ്‌കത്തിൽ വിവിധ സ്ഥാപനങ്ങളിൽ ഉന്നത പദവികൾ വഹിച്ചിരുന്നു. ഒട്ടേറെ പ്രവാസികൾക്ക് തൊഴിലവസരങ്ങൾ കണ്ടെത്തിനൽകുകയും സഹായഹസ്തമാകുകയും ചെയ്തു. മസ്‌കത്തിലെ സാമൂഹിക, സാംസ്കാരിക, മതപരമായ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
ഇന്ത്യൻ കൾച്ചറൽ സെന്ററുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു. ഒമാനിലെയും ഗൾഫ് മേഖലയിലെയും നിരവധി പ്രമുഖ വ്യക്തികളുമായും ഭരണാധികാരികളുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു. ഭാര്യ: ഹലീമ. മക്കൾ: ഫൗസിയ (ചെന്നൈ), ഫുആദ്, ഡോ. ഫബിത (ലണ്ടൻ), ഫരീദ (അമേരിക്ക). സഹോദരങ്ങൾ: പി.പി അബ്ദുറഹ്മാൻ, പരേതനായ പി.പി ഖാദർ, പി.പി സെയ്ദ് മുഹമ്മദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.