പൊതുമരാമത്ത് മന്ത്രി ഡോ.നൂറ അൽ മഷാൻ ഒമാനിലെ ദുഖം തുറമുഖം സന്ദർശനത്തിൽ

ഗതാഗത, ലോജിസ്റ്റിക്സ് സേവനം; ഒമാനുമായി സഹകരണം ശക്തിപ്പെടുത്താൻ കുവൈത്ത്

കുവൈത്ത് സിറ്റി: ഗതാഗത, ലോജിസ്റ്റിക്സ് സേവന മേഖലകളിൽ ഒമാനിലെ ദുഖം തുറമുഖത്തെ സഹകരണം ശക്തിപ്പെടുത്താൻ കുവൈത്ത്. ഇതുമായി ബന്ധപ്പെട്ട് കുവൈത്ത് പൊതുമരാമത്ത് മന്ത്രി ഡോ.നൂറ അൽ മഷാൻ ഒമാനിലെ ദുഖം തുറമുഖം സന്ദർശിച്ചു.

ഒമാൻ ഗതാഗത-വാർത്താവിനിമയ-വിവരസാങ്കേതികവിദ്യാ മന്ത്രി സഈദ് അൽ മാവലി ഡോ.നൂറ അൽ മഷാനെ സ്വീകരിച്ചു. ഒമാനിലെ കുവൈത്ത് അംബാസഡർ ഡോ. മുഹമ്മദ് അൽ ഹജേരി, ഒമാൻ ഗതാഗത വകുപ്പ് അണ്ടർ സെക്രട്ടറി ഖാമിസ് അൽ ഷമഖി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

വാണിജ്യ-വിതരണത്തെ പിന്തുണക്കുന്നതിനായി തുറമുഖം ഒരുക്കിയിട്ടുള്ള സൗകര്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ അധികൃതർ മന്ത്രിയെയും പ്രതിനിധി സംഘത്തെയും ധരിപ്പിച്ചു. ഗതാഗത-ലോജിസ്റ്റിക്സ് സേവന മേഖലയിൽ കുവൈത്തും ഒമാനും തമ്മിലുള്ള സംയുക്ത സഹകരണം ശക്തിപ്പെടുത്തുന്നതിനും ലോജിസ്റ്റിക്സ് ഏകോപനം മെച്ചപ്പെടുത്തൽ, ഇരുപക്ഷവും തമ്മിലുള്ള സഹകരണ മേഖലകളെക്കുറിച്ചുമുള്ള ചർച്ച എന്നിവയും നടന്നു.

Tags:    
News Summary - Kuwait Seeks to Strengthen Cooperation with Oman in Transport and Logistics Services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.