മസ്കത്ത്: അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം അതിതീവ്രമായി. ഇത് ചൊവ്വാഴ്ചയോ ടെ ചുഴലിക്കാറ്റായി മാറും. ചുഴലിക്കാറ്റ് അടുത്ത മൂന്നു ദിവസത്തേക്ക് ഒമാനെ ബാധിക്കാൻ ഇടയില്ലെന്നും ദുരന്ത മുന്നറിയിപ്പ് കേന്ദ്രം തിങ്കളാഴ്ച പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു. ഒമാനിലെ റാസ് അൽ മദ്റക്ക തീരത്തുനിന്ന് 1600 കിലോമീറ്റർ അകലെ അറബിക്കടലിൽ തെക്കുകിഴക്ക് ഭാഗത്തായാണ് നിലവിൽ ന്യൂനമർദ പാത്തിയുടെ സ്ഥാനം. 28 മുതൽ 32 നോട്ട് വരെയാണ് നിലവിൽ കാറ്റിെൻറ വേഗത. കേന്ദ്ര ഭാഗത്തിലെ കാറ്റ് വേഗതയാർജിച്ച് 34 നോട്ട് എത്തുന്നതോടെ ചുഴലിക്കാറ്റായി മാറും. കാറ്റായി മാറുന്നതോടെ ‘വായു’ എന്നാണ് പേരിടുക. ഇന്ത്യയാണ് ഇത്തവണ ചുഴലിക്കാറ്റിെൻറ പേര് നിർദേശിച്ചിരിക്കുന്നത്.
ന്യൂനമർദ പാത്തി ഒമാൻ തീരത്തുനിന്ന് ഏറെ അകലെ ഇന്ത്യയുടെ തെക്കു കിഴക്കൻ തീരത്തായാണ് നിലവിൽ ഉള്ളതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ വിദഗ്ധൻ പറഞ്ഞു. വടക്ക്, വടക്കുപടിഞ്ഞാറൻ ദിശയിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരം ലക്ഷ്യമിട്ടാണ് കാറ്റിെൻറ ദിശ. ഒമാനിലും യമനിലും അറബിക്കടലിെൻറ തീരത്ത് മൺസൂണിന് മുന്നോടിയായുള്ള കാറ്റ് ആരംഭിച്ചിട്ടുണ്ട്. ഇത് ന്യൂനമർദത്തെ തീരത്തോട് അടുക്കുന്നതിൽനിന്ന് തടയുമെന്നും വിദഗ്ധൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.