മത്ര: ലോക്ഡൗൺ മൂലം പ്രയാസമനുഭവിക്കുന്ന മത്ര സൂഖിലെ തൊഴിലാളികൾക്ക് പെരുന്നാളിന് ആവശ്യമായ ഭക്ഷണ വിഭവങ്ങൾ അടങ്ങിയ കിറ്റ് മത്ര കെ.എം.സി.സി താമസ സ്ഥലങ്ങളിൽ എത്തിച്ചുനൽകി. 140 മുറികളിലേക്കുള്ള കിറ്റുകളാണ് നല്‍കിയത്. കൂടാതെ ജോലിയില്ലാത്തതിനാല്‍ നാട്ടിലേക്ക് പെരുന്നാളിന് പണമയക്കാന്‍ പറ്റാതിരുന്ന 40 പേരുടെ കുടുംബങ്ങള്‍ക്ക് വസ്ത്രങ്ങളും അനുബന്ധ ചെലവിനുമുള്ള സാമ്പത്തിക സഹായവും എത്തിച്ചു നല്‍കിയതായി മത്ര കെ.എം.സി.സി പ്രസിഡൻറ് നവാസ് ചെങ്കള അറിയിച്ചു. പഞ്ചസാര,ചായപ്പൊടി,ഇറച്ചി ബിരിയാണി അരി, ആട്ട, മൈദ തുടങ്ങിയവ അടങ്ങിയതാണ് അവശ്യ സാധന കിറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.