ഒമാൻ സുൽത്താനും ഈജിപ്ഷ്യൻ പ്രസിഡന്റും ചർച്ച നടത്തി

മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസിസിയും മേഖലയിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ചും അവയുടെ രാഷ്ട്രീയ-സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചും ഫോണിലൂടെ ചർച്ച നടത്തി.

നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾക്ക് വേഗത കൂട്ടാനും, സംഘർഷങ്ങൾ കുറക്കാനും രാഷ്ട്രീയ-നയതന്ത്ര ശ്രമങ്ങൾ ഊർജിതമാക്കേണ്ടതിന്റെ പ്രാധാന്യം ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു. രാജ്യാന്തര നിയമങ്ങൾക്കനുസൃതമായി ലോകസമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനൊപ്പം, ഹുർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കണമെന്നും ചർച്ചയിൽ ആവശ്യമുയർന്നു.

ഒമാന്റെ സുരക്ഷയും സ്ഥിരതയും ഈജിപ്തിന്റെ കൂടി ദേശീയ സുരക്ഷയുടെ ഭാഗമാണെന്ന് പ്രസിഡന്റ് അൽസിസി വ്യക്തമാക്കി. മേഖലയിലെ സംഘർഷങ്ങൾ കുറക്കുന്നതിനായി ഒമാൻ നടത്തുന്ന ക്രിയാത്മകമായ മധ്യസ്ഥശ്രമങ്ങളെ ഈജിപ്ത് പ്രശംസിച്ചു.

Tags:    
News Summary - Sultan of Oman and Egyptian President hold talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.