മസ്കത്ത്: കെ.എം.സി.സിയുടെ കീഴ്ഘടകങ്ങളായ മത്ര ഏരിയ കമ്മിറ്റിയും കാസർകോട് മണ്ഡലം കമ്മിറ്റിയും ചെങ്കള പഞ്ചായത്തിലെ നെല്ലിക്കട്ടയിൽ അൽ നൂർ ഇസ്ലാമിക് അക്കാദമിയോട് ചേർന്ന മസ്ക്കനുന്നൂർ പാർപ്പിട സമുച്ചയത്തിൽ നിർമിച്ച, ബൈത്തുറഹ്മ കുടുംബത്തിന് സമർപ്പിച്ചു. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
യോഗാധ്യക്ഷനും മത്ര ഏരിയ കമ്മിറ്റി പ്രസിഡൻറുമായ നവാസ് ചെങ്കള മുസ്ലിം ലീഗ് ജില്ല പ്രസിഡൻറിന് വീടിെൻറ താക്കോൽ കൈമാറി. ഹാജി മുഹമ്മദ് അബ്ദുൽ ഖാദർ ചെമ്പിരിക്ക ഭൂമിയുടെ ആധാരം കാസർകോട് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻറ് അഷ്റഫ് മാളികക്കും മണ്ഡലം റിലീഫ് കമ്മിറ്റി കൺവീനർ യൂനുസ് പട്ട്ളക്കും കൈമാറി.
മുസ്ലിം ലീഗ് കാസർകോട് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് എ.എം. കടവത്ത്, ചെങ്കള പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ജലീൽ എരുതുംകടവ്, കാസർകോട് സി.എച്ച്. സെൻറർ ജനറൽ കൺവീനർ മാഹിൻ കേളോട്ട്, ചെങ്കള പഞ്ചായത്ത് ബോർഡ് പ്രസിഡൻറ് ഖാദർ ബദ്രിയ, തൃശൂർ മതിലകം പഞ്ചായത്ത് രണ്ടാം വാർഡ് മെംബർ കെ.കെ. സഗീർ, അഷ്റഫ് മാളിക എന്നിവർ സംസാരിച്ചു.
കെ.ബി. മുഹമ്മദ് കുഞ്ഞി, സീതി കുന്നിൽ, റിയാദ് കെ.എം.സി.സി കാസർകോട് മണ്ഡലം വൈസ് പ്രസിഡൻറ് കെ.എം. മുഹമ്മദ് കുഞ്ഞി, ഷഫീർ, ഗിരി അബൂബക്കർ, കെ.പി. നിസാർ എന്നിവർ സംബന്ധിച്ചു.
കാസർകോട് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ഹനീഫ ബദ്രിയ ചൗക്കി, ജനറൽ സെക്രട്ടറി ഫവാസ് ആനബഗിൽ, ട്രഷറർ റഷീദ് ചൂരി, മത്ര ഏരിയ കമ്മിറ്റി സാദിക് അഡൂർ എന്നിവരുടെ ഓൺലൈൻ സാന്നിധ്യമുണ്ടായിരുന്നു. നാസർ ചെർക്കളം സ്വാഗതവും സിദ്ദീഖ് ഒമാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.