മസ്കത്ത്: ഗുരുതരമായ ഹൃദയാഘാതത്തെ തുടർന്ന് കാസർകോട് സ്വദേശി എട്ടു ദിവസമായി വെൻറിലേറ്ററിൽ. റൂവി ചർച്ചിന് മുന്നിൽ കഫ്റ്റീരിയ നടത്തുന്ന ഇബ്രാഹീമാണ് ചികിത്സയിലുള്ളത്. അടുത്ത ബന്ധുക്കളാരും തന്നെ ഒമാനിൽ ഇല്ലാത്ത ഇദ്ദേഹത്തിെൻറ ചികിത്സക്ക് പണം സ്വരൂപിക്കുന്നതിനുള്ള നെേട്ടാട്ടത്തിലാണ് സുഹൃത്തുക്കൾ. കഴിഞ്ഞ ബുധനാഴ്ച കടയിൽ വെച്ചാണ് 62കാരനായ ഇബ്രാഹീമിന് ഹൃദയാഘാതമുണ്ടായത്. സുഹൃത്തുക്കളുടെ സഹായത്താൽ സ്വകാര്യ ആശുപത്രിയിലേക്കാണ് ആദ്യം പോയത്.
ആശുപത്രിയിലേക്ക് നടന്നുകയറിയ ഇബ്രാഹീമിന് ഒബ്സർവേഷൻ മുറിയിൽ വെച്ച് ഗുരുതരമായ ഹൃദയാഘാതം ഉണ്ടായി. അബോധാവസ്ഥയിലായ ഇദ്ദേഹത്തെ പ്രാഥമിക ചികിത്സക്ക് ശേഷം വെൻറിലേറ്ററിലേക്ക് മാറ്റി. ഒരാഴ്ചത്തെ ചികിത്സ പിന്നിട്ടപ്പോൾ 4200 റിയാലാണ് ബിൽ ആയത്. കടം വാങ്ങിയും മറ്റും ഇതിെൻറ പകുതി അടച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ഖൗല ആശുപത്രിയിലേക്ക് തുടർചികിത്സക്ക് മാറ്റി. ബിൽ തുകയിൽ ബാക്കി അടക്കാനുള്ള തുകക്ക് ജാമ്യമായി ലേബർകാർഡ് നൽകുകയും എഴുതി ഒപ്പിട്ട് നൽകുകയും ചെയ്തിരിക്കുകയാണെന്ന് സുഹൃത്ത് ജോയി പറഞ്ഞു. ചികിത്സക്ക് വേണ്ട തുക എങ്ങനെ കണ്ടെത്തുമെന്നറിയാത്ത അവസ്ഥയിലാണ് സുഹൃത്തുക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.