മസ്കത്ത്: കരാേട്ടയിലെ 200 ഇനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട നാലിനങ്ങളിൽ ഒന്നായ വഡോകായിലെ ലോക ചാമ്പ്യൻഷിപ് ജേതാവ് ഡൊണാൾഡ് ടൈസൺ ഒമാനിലെത്തി. ഒമാനിലെ പ്രഥമ വഡോകായ് കരാേട്ട സ്കൂൾ സംഘടിപ്പിച്ച വഡോകായ് സെമിനാറിലും പഠിതാക്കളുടെ ഗ്രേഡിങ്ങിനുമായാണ് അദ്ദേഹം എത്തിയത്.
വേഗത, കൃത്യത, ഏകാഗ്രത ഇവയെല്ലാം ഒന്നിച്ചുള്ള ഏറെ അധ്വാനം ആവശ്യമുള്ള ആയോധനകലയാണ് വഡോകായ് എന്ന് ടൈസൺ പറഞ്ഞു. ചെറുപ്രായത്തിലേ ഇത് അഭ്യസിക്കണം.
ആയോധന കലകൾ അഭ്യസിക്കുന്നവർക്ക് ദുശ്ശീലങ്ങളിൽനിന്ന് വിട്ടുനിൽക്കാനും ഒപ്പം ആത്മവിശ്വാസം, ധൈര്യം, നല്ല ആരോഗ്യം, മനഃശക്തി എന്നിവ ആർജിക്കാനും കഴിയുമെന്ന് ടൈസൺ പറഞ്ഞു. കൊല്ലത്ത് ജനിച്ച ടൈസൺ വളർന്നതും പഠിച്ചതും ചെന്നൈയിൽ ആണ്. ഇദ്ദേഹത്തിെൻറ പിതാവ് സ്റ്റാൻലി ക്രൂസ് ആണ് ആദ്യമായി ജപ്പാനിൽ പോയി വഡോകായി അഭ്യസിച്ചത്.
രണ്ടു വയസ്സ് മുതൽ വഡോകായി അഭ്യസിക്കുന്ന ടൈസൺ നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്. ഒമാനിലെ ചീഫ് ഇൻസ്ട്രക്ടർ ഷംനാദ് മുഹമ്മദ് ഇല്യാസിെൻറ നേതൃത്വത്തിലാണ് രണ്ടു ദിവസത്തെ പരിപാടി നടന്നത്. കഴിഞ്ഞ 15 വർഷമായി ഷംനാദ് ഒമാനിൽ പരിശീലനം നൽകിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.