മസ്കത്ത്: ഒമാനിൽ ബസ് യാത്രക്കിടെ കണ്ണൂർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. ചെമ്പിലോട് മൗവ്വഞ്ചേരി സ്വദേശി കൊല്ലൻചാലിൽ മഹ്മൂദ് (57) ആണ് മരിച്ചത്. മിസ്ഫയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. ഗോബ്രയില്‍ നിന്ന് മസ്കത്തിലേക്ക് വരാനായി മുവാസലാത്ത് ബസില്‍ കയറിയ ഉടന്‍ കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്.
നേരത്തേ കുറേക്കാലം ഒമാനിൽ ജോലി ചെയ്തിരുന്നു. പ്രവാസം നിർത്തി മടങ്ങിയശേഷം മൂന്ന് മാസം മുമ്പാണ് വീണ്ടും വന്നത്. പിതാവ്: അബ്ദുൽ ഖാദർ. മാതാവ്: മറിയുമ്മ. ഭാര്യ: ഹസീന. മക്കൾ: മുബീന, ഫാതിമത്ത് നഹല, ഹിബ ഫാത്തിമ.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് രാത്രി പത്തരക്ക് നാട്ടിലേക്ക് കൊണ്ടുപോകും. കെ.എം.സി.സി പ്രവര്‍ത്തകരായ പി.ടി.കെ ഷമീര്‍, അഷ്റഫ് കിണവക്കല്‍, റഫീഖ് ശ്രീകണ്ഡപുരം, റാഷി കാപ്പാട്, മിഥലാജ്, അമീര്‍ കാവനൂർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.