സലാല: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിെൻറ പുതിയ ഷോറൂം സലാലയിൽ പ്രവർത്തനമാരംഭിച്ചു. സലാലയിലെ ആദ്യത്തെയും ഒമാനിലെ ആറാമത്തെയും ഷോറൂമാണിത്. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തിയാർജിച്ച ഗ്രൂപ്പിെൻറ വിപുലീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതിയ ഷോറൂം. അൽ ഹദ്ദാദ് ക്ലബ് ചെയർമാൻ ശൈഖ് നിസാർ അഹമ്മദ് അൽ മർഹൂൻ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് മൻപ്രീത് സിങ്, ജോയ് ആലുക്കാസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ്, സ്വദേശി പ്രമുഖർ മറ്റ് വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. സ്വർണം, വജ്രം, പോൽകി, പവിഴം, പ്രഷ്യസ്,സെമി പ്രഷ്യസ് വിഭാഗങ്ങളിലായി പത്തുലക്ഷത്തോളം ലോകോത്തര ഡിസൈനിലുള്ള ആഭരണങ്ങളാണ് വിശാലമായ ഇൗ സ്റ്റോറൂമിൽ ഒരുക്കിയിട്ടുള്ളത്. 2018െൻറ ആദ്യപാദം ലോകമെമ്പാടുമുള്ള ഷോറൂമുകളിൽ അവതരിപ്പിക്കുന്ന പുതിയ രൂപ ഭംഗിയിലുള്ള സ്വറണ, വജ്ര ആഭരണങ്ങളും ഇവിടെ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.