ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി
മസ്കത്ത്: ജോൺസൺ ആൻഡ് ജോൺസൺ കോവിഡ് വാക്സിെൻറ ആദ്യ ബാച്ച് ജൂൺ അവസാനത്തോടെയോ ജൂലൈ ആദ്യത്തോടെയുമോ ഒമാനിലെത്തുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി. രണ്ടു ലക്ഷം ഡോസാണ് ആദ്യഘട്ടത്തിൽ ലഭിക്കുകയെന്ന് ഒമാെൻറ ഒൗദ്യോഗിക വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ആരോഗ്യമന്ത്രി പറഞ്ഞു. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഒറ്റഡോസ് ഫലപ്രദമാണെന്ന് കണ്ടെത്തിയ ജോൺസൺ ആൻഡ് ജോൺസൺ വാക്സിന് മാർച്ച് ആദ്യത്തിൽ അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകിയിരുന്നു.
ഒാക്സ്ഫഡ് ആസ്ട്രസെനക വാക്സിെൻറ കൂടുതൽ ഡോസ് ഇൗ മാസം അവസാനത്തോടെ എത്തിക്കുന്നതിന് വേണ്ട ക്രമീകരണങ്ങളും നടത്തിവരുകയാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ആസ്ട്രാസെനകയുടെ പത്തു ലക്ഷം ഡോസ് വാക്സിൻ എത്തിക്കാനാണ് ശ്രമം. ഫൈസർ വാക്സിെൻറ അഞ്ചു ലക്ഷം ഡോസ് കൂടി ലഭിക്കുന്നതിന് വേണ്ട കരാർ ആരോഗ്യവകുപ്പ് ഒപ്പിടുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ 190 അംഗങ്ങളുള്ള ഇൻറർനാഷനൽ വാക്സിൻ അലയൻസ് ഒാഫ് സ്റ്റേറ്റ്സുമായി ചേർന്നാണ് നടത്തുന്നത്. ഇതുവഴി മാർച്ച് പകുതി മുതൽ മേയ് അവസാനം വരെ കാലയളവിൽ വിവിധ വാക്സിനുകളുടെ 2.40 ലക്ഷം ഡോസ് ഒമാനിൽ എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും ഡോ. അൽ സഇൗദി പറഞ്ഞു. വാക്സിൻ ലഭിക്കുന്നതിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഉൽപാദനം വൈകുന്നതാണ്. ഒമാനിൽ ഇതുവരെ 1.80 ലക്ഷം ഡോസ് വാക്സിനാണ് ലഭിച്ചത്. ഇതിൽ 80000 ഡോസ് ഫൈസറിെൻറയും ഒരു ലക്ഷം ഡോസ് ഒാക്സ്ഫഡ് ആസ്ട്രസെനകയുടെയുമാണ്. വാക്സിൻ വിതരണം എല്ലാ രാജ്യങ്ങളും നേരിടുന്ന വെല്ലുവിളിയാണെന്ന് ഡോ. അൽ സഇൗദി പറഞ്ഞു. ഒമാൻ നിരവധി അന്താരാഷ്ട്ര കമ്പനികളെ സമീപിച്ചിട്ടുണ്ട്. എന്നിരുന്നാലും ഉപയോഗക്ഷമതയും സുരക്ഷയും ഉറപ്പാക്കാതെ ഒരു വാക്സിനും ഒമാൻ ഉപയോഗിക്കില്ലെന്നും ഡോ. അൽ സഇൗദി പറഞ്ഞു.
ഒാക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ സ്വീകരിക്കുന്നതിൽനിന്ന് ചിലർ വിട്ടുനിൽക്കുന്നത് ഖേദകരമാണെന്ന് ഡോ. അൽ സഇൗദി പറഞ്ഞു. ആസ്ട്ര സെനകയുടെ സുരക്ഷ ഉറപ്പാക്കിയശേഷം മാത്രമാണ് ഒമാൻ ഉപയോഗത്തിന് അനുമതി നൽകിയത്. ഫൈസർ വാക്സിെൻറ കൂടുതൽ ഡോസ് വൈകുന്നത് കമ്പനിയുടെ യൂറോപ്പിലെ ഫാക്ടറികളിൽ ഒന്നിൽ വിപുലീകരണ ജോലികൾ നടക്കുന്നതിനാലാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സ്വദേശികളും വിദേശികളും ആരോഗ്യപ്രവർത്തകരും വാക്സിൻ സ്വീകരിക്കാൻ മുന്നോട്ടുവരണമെന്ന് ആരോഗ്യ മന്ത്രി ഉണർത്തി. വാക്സിൻ കാര്യക്ഷമവും സുരക്ഷിതവുമാണ്. ഇതുവരെ വാക്സിൻ എടുത്തവർക്ക് ആർക്കും ഗുരുതരമായ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. വാക്സിനേഷൻ സംബന്ധിച്ച് അനാവശ്യ പ്രചാരണങ്ങൾ നടത്തുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കണം. ചില ആരോഗ്യപ്രവർത്തകർ ചില വാക്സിനുകൾക്ക് അനുകൂലമായി സംസാരിക്കുന്ന പ്രവണതയും ഒഴിവാക്കേണ്ടതാണെന്ന് പറഞ്ഞ മന്ത്രി ശാസ്ത്രീയമായി ഒരു അടിസ്ഥാനവുമില്ലാത്തതാണ് ഇത്തരം വാദങ്ങളെന്നും പറഞ്ഞു. ആസ്ട്രസെനക വാക്സിൻ ദശലക്ഷക്കണക്കിന് ആളുകൾക്ക് നൽകിയതാണ്. ഇത് മറ്റ് വാക്സിനുകളോളം പ്രവർത്തനക്ഷമമാണെന്നാണ് മനസ്സിലാക്കാൻ കഴിയുന്നതെന്നും മന്ത്രി പറഞ്ഞു.
വാക്സിൻ കൂടുതലായി ലഭിക്കുന്നതോടെ മുൻഗണനാ പട്ടികയിൽ കൂടുതൽ പേരെ ഉൾപ്പെടുത്തും. പ്രായപരിധി കുറച്ചുെകാണ്ടുവന്ന് ഇൗ വർഷം അവസാനത്തോടെ ജനസംഖ്യയുടെ 60 ശതമാനം പേർക്ക് വാക്സിൻ നൽകുകയാണ് ലക്ഷ്യമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ചില അന്താരാഷ്ട്ര കമ്പനികളുടെ വാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചിട്ടില്ല. ഇങ്ങനെ അനുമതി ലഭിക്കാത്തവ ഒമാൻ ഉപയോഗിക്കില്ലെന്നും ഡോ. അൽ സഇൗദി പറഞ്ഞു. ഡിസംബറിലാണ് ഒമാൻ ദേശീയ വാക്സിനേഷൻ കാമ്പയിന് തുടക്കംകുറിച്ചത്. തുടക്കത്തിൽ സ്വദേശികളുടെ പങ്കാളിത്തം കുറവായിരുന്നു. ബോധവത്കരണത്തിെൻറ ഫലമായി സ്വദേശികളുടെ പങ്കാളിത്തത്തിൽ വർധനയുണ്ടെന്നും ഡോ. അൽ സഇൗദി പറഞ്ഞു. മന്ത്രാലയം നിശ്ചയിച്ചിരിക്കുന്ന സാമൂഹിക മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തിയവരുടെ വാക്സിനേഷൻ പൂർത്തിയായശേഷം വാക്സിൻ സ്വകാര്യ മേഖലക്ക് ലഭ്യമാക്കും. ഗുരുതര രോഗബാധിതരായവരടക്കമുള്ള ഇൗ വിഭാഗം മൊത്തം ജനസംഖ്യയുടെ 20 ശതമാനമാണ്. ഏപ്രിലോടെ ഇൗ വിഭാഗത്തിന് പൂർണമായി വാക്സിനേഷൻ നൽകാൻ കഴിയും. ശേഷം സ്വകാര്യ മേഖല വഴി താൽപര്യമുള്ളവർക്ക് വാക്സിൻ സ്വീകരിക്കാൻ കഴിയുമെന്നും മന്ത്രി പറ ഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.