ഇ​റാ​ന്റെ സു​പ്രീം നാ​ഷ​ന​ൽ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ

സെ​ക്ര​ട്ട​റി അ​ലി ലാ​റി​ജാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി ച​ർ​ച്ച ന​ട​ത്തു

ഒ​മാ​ൻ സു​ൽ​ത്താ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ഇ​റാ​ൻ പ്രതിനിധികൾ

മ​സ്ക​ത്ത്: ഇ​റാ​ൻ-​അ​മേ​രി​ക്ക ഭാ​വി ച​ർ​ച്ച​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​റാ​ന്റെ ഉ​ന്ന​ത​ത​ല സു​ര​ക്ഷാ പ്ര​തി​നി​ധി സം​ഘം ചൊ​വ്വാ​ഴ്ച ഒ​മാ​നി​ൽ എ​ത്തി.ഇ​റാ​ന്റെ സു​പ്രീം നാ​ഷ​ന​ൽ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ (എ​സ്.​എ​ൻ.​എ​സ്.​സി) സെ​ക്ര​ട്ട​റി​യും പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ല്ല അ​ലി ഖാം​ന​ഈ​യു​ടെ ഉ​പ​ദേ​ശ​ക​നു​മാ​യ അ​ലി ലാ​റി​ജാ​നി​യു​ടെ​നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഒ​മാ​നി​ലെ​ത്തി​യ​ത്.സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി അ​ദ്ദേ​ഹം അ​ൽ ബ​റ​ക്ക കൊ​ട്ടാ​ര​ത്തി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​റാ​ൻ പ്ര​സി​ഡ​ന്റ് ഡോ. ​മ​സൂ​ദി​ന്റെ സ​ന്ദേ​ശം അ​ദ്ദേ​ഹം സു​ൽ​ത്താ​ന് കൈ​മാ​റി. ഏ​ക​ദേ​ശം മൂ​ന്ന് മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന ഈ ​ച​ർ​ച്ച​യി​ൽ ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി​യും പ​ങ്കെ​ടു​ത്തു.

ഒ​മാ​നി​ലെ​ത്തി​യ ഇ​റാ​ന്റെ ഉ​ന്ന​ത​ത​ല സു​ര​ക്ഷാ പ്ര​തി​നി​ധി സം​ഘ​ത്തെ അ​ൽ ബ​റ​ക്ക കൊ​ട്ടാ​ര​ത്തി​ൽ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് സ്വീ​ക​രി​ക്കു​ന്നു

ക​ഴി​ഞ്ഞ​യാ​ഴ്ച മ​സ്ക​ത്തി​ൽ ന​ട​ന്ന ഇ​റാ​ൻ-​യു​എ​സ് പ​രോ​ക്ഷ ച​ർ​ച്ച​ക​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് ഈ ​സ​ന്ദ​ർ​ശ​നം. ആ​ണ​വ ക​രാ​ർ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും മേ​ഖ​ല​യി​ലെ സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​രു​പ​ക്ഷ​വും ച​ർ​ച്ച ചെ​യ്തു.ഇ​റാ​ൻ–​യു​എ​സ് ച​ർ​ച്ച​ക​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ സം​ഭാ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്ന് സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. മേ​ഖ​ല​യി​ൽ സ്ഥി​ര​ത ഉ​റ​പ്പാ​ക്കാ​നും സം​ഘ​ർ​ഷം കു​റ​ക്കാ​നും ല​ക്ഷ്യ​മി​ട്ട ഒ​മാ​ന്റെ ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലു​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ച​ർ​ച്ച ന​ട​ന്ന​ത്. കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​റാ​ൻ-​യു​എ​സ് ച​ർ​ച്ച​ക​ളി​ലെ സ​മീ​പ​കാ​ല പു​രോ​ഗ​തി അ​വ​ലോ​ക​നം ചെ​യ്‌​ത​താ​യും ഇ​രു​പ​ക്ഷ​ത്തി​നും അം​ഗീ​ക​രി​ക്കാ​വു​ന്ന സ​ന്തു​ലി​ത​വും നീ​തി​യു​ക്ത​വു​മാ​യ ക​രാ​റി​ലെ​ത്താ​നു​ള്ള വ​ഴി​ക​ൾ പ​രി​ശോ​ധി​ച്ച​താ​യും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് സം​ഭാ​ഷ​ണ​ത്തി​ലേ​ക്കും ച​ർ​ച്ച​ക​ളി​ലേ​ക്കും മ​ട​ങ്ങേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​വും ഇ​രു​പ​ക്ഷ​വും ഊ​ന്നി​പ്പ​റ​ഞ്ഞു.ത​ർ​ക്ക​ങ്ങ​ൾ സ​മാ​ധാ​ന​പ​ര​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നു. സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും കൈ​വ​രി​ക്കാ​മെ​ന്ന നി​ല​പാ​ടി​ൽ ഒ​മാ​ൻ ത​ന്റെ പി​ന്തു​ണ വീ​ണ്ടും ഉ​റ​പ്പി​ച്ച​താ​യും, മേ​ഖ​ല​യി​ലും ആ​ഗോ​ള​ത​ല​ത്തി​ലും സ​മാ​ധാ​ന​ത്ത​യി​നാ​യു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. ഒ​മാ​ന്റെ സ​ന്തു​ലി​ത നി​ല​പാ​ടു​ക​ളെ ഡോ. ​അ​ലി ലാ​രി​ജാ​നി പ്ര​ശം​സി​ച്ചു. നി​ർ​മാ​ണാ​ത്മ​ക ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ സം​ഭാ​ഷ​ണം വ​ള​ർ​ത്താ​ൻ ഒ​മാ​ൻ വ​ഹി​ക്കു​ന്ന സ​ജീ​വ പ​ങ്ക് ശ്ര​ദ്ധേ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​മാ​നി​ലെ ഇ​റാ​ൻ അം​ബാ​സ​ഡ​റും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.  

Tags:    
News Summary - Iranian delegation meets with Sultan of Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.