പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ആശംസ ​നേർന്ന് ഒമാൻ സുൽത്താൻ

മസ്കത്ത്: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ ആൻഡി ബേൺഹാമിന് സുൽത്താൻ ഹൈതം ബിൻ താരിക് ആശംസകൾ നേർന്നു. യു.കെ പ്രധാനമന്ത്രിക്ക് ആരോഗ്യത്തോ​ടെയും സന്തോഷത്തോടെയും വിജയത്തോടെയും പുതിയ പദവിയിൽ തുടരാനാവട്ടെയെന്ന് സുൽത്താൻ ആശംസിച്ചു.

ഒപ്പം സൗഹൃദ രാജ്യമായ ബ്രിട്ടനിലെ ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പരസ്പര താൽപര്യങ്ങൾക്കും പൊതുനന്മക്കും ഉതകുന്ന രീതിയിൽ ഒമാനും ബ്രിട്ടനും തമ്മിലുള്ള സൗഹൃദവും സഹകരണവും വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്ന് സുൽത്താൻ പ്രത്യാശ പ്രകടിപ്പിച്ചു.

Tags:    
News Summary - Sultan of Oman congratulates the new British Prime Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.