Posted On
date_range Updated On
date_range കണ്ണൂരിൽ ഫ്ലാറ്റിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു
കണ്ണൂര്‍: കണ്ണൂരിൽ പ്ലസ് വണ്‍ വിദ്യാർഥി ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ചു. മട്ടന്നൂര്‍ വായാന്തോട് എൽ.ഐ.സി ഓഫിസിനു സമീപം സമ്രത്തിന്റെ മകന്‍ അനീഖ് (17) ആണ് മരിച്ചത്. കക്കാട് ബെല്‍മെയര്‍ ഡൈനാസ്റ്റി ഫ്ലാറ്റിലെ പതിനേഴാം നിലയിലെ എഫ് ബ്ലോക്ക് ഭാഗത്ത് നിന്ന് കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ 12.30ഓടെയായിരുന്നു സംഭവം. കണ്ണൂര്‍ ഭവന്‍സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. ഇന്ത്യൻ സ്കുൾ മസ്കത്തിലെ പൂർവ വിദ്യാർഥിയായിരുന്നു. പിതാവ് സമ്രത്ത് മുൻ പ്രവാസിയാണ്. ഏതാനും വർഷം മുമ്പാണ് കുടുംബം നാട്ടിലേക്ക് മടങ്ങിയത്. അസീം സഹോദരനാണ്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഖബറടക്കം മട്ടന്നൂര്‍ പാലോട്ടുപള്ളി ഖബര്‍സ്ഥാനില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.