‘നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട്' ഒമാൻ ചാപ്റ്റർ രക്തദാന ക്യാമ്പ്

മസ്കത്ത്: ‘നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട്’ ഒമാൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മസ്കത്ത് സീബിലുള്ള അൽ അറൈമി ബൂലെവാർഡ് ബ്ലഡ് ഡൊണേഷൻ സെന്ററിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

‘ഒരാളുടെ രക്തദാനം മറ്റൊരാളുടെ ജീവൻ രക്ഷിക്കാം’ എന്ന സന്ദേശവുമായി നടത്തിയ ക്യാമ്പിൽ ഏകദേശം 70 പേർ പങ്കെടുത്തു. കോ-ഓർഡിനേറ്റർ സുബിൻ കെ. എസിൻറെ അധ്യക്ഷതയിൽ നടന്ന രക്തദാന ക്യാമ്പ് ഒമാൻ ചാപ്റ്റർ പ്രസിഡന്റ് ഫൈസൽ വലിയകത്ത് ഉദ്ഘാടനം ചെയ്തു. എല്ലാ മൂന്ന് മാസത്തിലും രക്തദാന ക്യാമ്പ് സംഘടിപ്പിക്കാൻ ഒമാൻ ചാപ്റ്റർ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.

മനോജൻ നരിയംപുള്ളി, സനോജ്, മുഹമ്മദ് അബ്ദുൽ ഖാദർ, സുബ്രഹ്മണ്യൻ വി. സി, ഫൈസൽ ആർ.എം, ബാബു ടി.കെ, രാജീവ് ടി.ഡി, ഗോവിന്ദൻ കെ.എൻ, ശിവജി പൊന്നാരശ്ശേരി, ജോസ് സി.ജെ, ലാലു പി.കെ, അനസ് ഫൈസൽ, അരുൺ സുബ്രഹ്മണ്യൻ, അമൽ ഫൈസൽ, മുഹമ്മദ് യാസീൻ എൻ.പി, രാജി സുബ്രഹ്മണ്യൻ, നീഷ്മ സനോജ്, ഷിംന ഫൈസൽ, ഗായത്രി സുബ്രഹ്മണ്യൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Tags:    
News Summary - Oman Chapter Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.