സൂർ: 20 വർഷത്തെ പ്രവാസ ജീവിതത്തിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന സുനിലിന് സൂർ കൂട്ടായ്മ സ്നേഹ നിർഭരമായ യാത്രയപ്പ് സംഘടിപ്പിച്ചു. സൂരിലെ വിവിധ കലാ സാംസ്‌കാരിക കൂട്ടായ്മകളിലെ സജീവ സാന്നിധ്യമായ സുനിൽ , ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് പ്രസിഡന്റ്, സൂർ ഇന്ത്യൻ സ്‌കൂൾ മാനേജ്‍മെന്റ് കമ്മിറ്റി , മലയാളം മിഷൻ മേഖലാ കമ്മിറ്റി , തുടങ്ങി നിരവധി കൂട്ടായ്മകളുടെ സജീവ പ്രവർത്തകനാണ്. കൈരളി കലാ സാസ്കാരിക പ്രവർത്തകനായാണ് സൂറിലെ തന്റെ സാമൂഹ്യ പ്രവർത്തന മേഖലക്ക് തുടക്കം കുറിച്ചത്.
മലയാളം മിഷൻ ഒമാൻ ചാപ്റ്റർ പ്രസിഡന്റ് കെ. കെ. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. ലോക കേരളസഭാംഗവും ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് മുൻ ചെയർമാൻ വിത്സൻ ജോർജ് ഉദ്ഘാടനം ചെയ്തു. വിവിധ സാമൂഹ്യ സാംസ്കാരിക സംഘടന പ്രതിനിധികളായ ഹസ്ബുല്ല മദാരി, ഉസ്മാൻ അന്തിക്കാട്, നാസ്സർ, .മുഹമ്മദ് ഷാഫി, നിസാറുദ്ദീൻ, ഷെഫീഖ് കണ്ണൂർ, സഞ്ജീവൻ ഡി, പ്രകാശൻ കുനിയിൽ, കുഞ്ഞുമോൻ, ശിവകുമാർ, അബ്ദുൽ ജലീൽ, ശ്രീധർ ബാബു, ജിഷ ശ്രീധർ, ജെറി അജയ് എന്നിവർ സംസാരിച്ചു. എ.കെ സുനിലിനും ഭാര്യ മീര സുനിലിനും കൈരളി സ്നേഹോപഹാരം നൽകി. പ്രകാശൻ തടത്തിൽ സ്വാഗതവും ഹരീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.