മിർബാത്ത് ഖത്ബിതിൽ അപകടം; രണ്ട് മരണം, മൂന്ന് പേര്‍ക്ക് പരിക്ക്

സലാല: സലാലക്ക് സമീപം മിര്‍ബാത്ത് വിലായത്തേക്ക് പോകുന്നതിനിടെ സുല്‍ത്താന്‍ സയീദ് ബിന്‍ തൈമൂര്‍ റോഡില്‍ ഖത്ബിതിൽ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചതായി റോയൽ ഒമാൻ പൊലിസ് അറിയിച്ചു.

മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ ഏഷ്യന്‍ സ്വദേശിയായ ഒരാളെ റോയല്‍ ഒമാന്‍ പൊലിസിന്റെ എയര്‍ വിംഗ് ഹെലികോപ്റ്ററിൽ സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലേക്ക് അടിയന്തര ചികിത്സക്കായി മാറ്റി.

Tags:    
News Summary - Accident in Mirbat Khatbit; Two dead, three injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.