അനിൽ മുഹമ്മദിനെ സലാല എയർപോർട്ടിൽ സ്വീകരിക്കുന്നു
സലാല: ഇഖ്റ കെയർ നൽകുന്ന മൂന്നാമത് നൗഷാദ് നാലകത്ത് മാനവികത അവാർഡ് വിതരണം വെള്ളിയാഴ്ച രാത്രി 8 മണിക്ക് ലുബാൻ പാലസ് ഹാളിൽ നടക്കും. പരിപാടി ദോഫാർ യൂനിവേഴ്സിറ്റി ഡെപ്യൂട്ടി വൈസ് ചാൻസലർ ഡോ. സയ്യിദ് ഇഹ്സാൻ ജമീൽ ഉദ്ഘാടനം ചെയ്യും. ഈ വർഷം അവാർഡിനർഹനായ ജീവ കാരുണ്യ പ്രവർത്തകൻ ഒ.അബ്ദുൽ ഗഫൂറിന് നായിഫ് ഷൻഫരി അവാർഡ് കൈമാറും.
സോഷ്യൽ മീഡിയ അനലിസ്റ്റ് അനിൽ മുഹമ്മദ് മുഖ്യ പ്രഭാഷണം നിർവഹിക്കും. ഡോ.സനാതനൻ, ഡോ.അബൂബക്കർ സിദ്ദീഖ്, വിവിധ സംഘടന ഭാരവാഹികളും പരിപാടിയിൽ സംബന്ധിക്കും. ഡിന്നറോടു കൂടിയാണ് പരിപാടി അവസാനിക്കുകയെന്നും സലാലയിലെ മുഴുവൻ പ്രവാസികളെയും കുടുംബ സമേതം പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും ഇഖ്റ കെയർ ഭാരവാഹികളായ ഹുസൈൻ കാച്ചിലോടി, ഷാജിദ് മരുതോറ, സ്വാലിഹ് തലശ്ശേരി, ഫായിസ് അത്തോളി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.