മസ്കത്ത്: മസ്കത്ത് ഇന്ത്യൻ സ്കൂളിലെ കെ.ജി രണ്ട് ക്ലാസിൽ ഫീസ് വർധിപ്പിച്ചു. പ്രതിമാസ ഫീസിൽ ആറു റിയാലിെൻറ വർധനവാണ് വരുത്തിയത്.
മുന്നറിയിപ്പില്ലാതെയുള്ള ഫീസ് വർധന നീതീകരിക്കാൻ കഴിയാത്തതാണെന്ന് ഒരു വിഭാഗം രക്ഷാകർത്താക്കൾ ആരോപിച്ചു. ഫീസ് വർധനവിനെതിരെ ശക്തമായി പ്രതിഷേധിച്ച് ഇവർ രംഗത്തെത്തിയിട്ടുണ്ട്. ആദ്യപാദത്തിലെ ഫീസ് അടക്കാൻ ചെന്നപ്പോഴാണ് വർധിപ്പിച്ച കാര്യം അറിയുന്നതെന്ന് രക്ഷാകർത്താക്കളിൽ ഒരാൾ പറഞ്ഞു.
മൂന്നു മാസത്തെ ട്യൂഷൻ ഫീസായി 118 റിയാൽ 500 ബൈസയാണ് ഇൗടാക്കിയത്. 18 റിയാലിെൻറ വർധനവാണ് ട്യൂഷൻ ഫീസിൽ ഉണ്ടായത്. കമ്പ്യൂട്ടർ ഫീസ് ആറു റിയാലും ടേം ഫീസ് പത്തു റിയാലുമടക്കം 145 റിയാൽ 500 ബൈസയാണ് അടക്കേണ്ടിവന്നതെന്ന് രക്ഷാകർത്താവ് പറഞ്ഞു. ഒാപൺ ഫോറത്തിൽ ചർച്ചചെയ്യാതെയും കണക്കുകൾ ബോധ്യപ്പെടുത്താതെയുമുള്ള ഫീസ് വർധന അംഗീകരിക്കാൻ കഴിയില്ലെന്ന് കാട്ടി എസ്.എം.സി പ്രസിഡൻറുമായി രക്ഷാകർത്താക്കളുടെ പ്രതിനിധികൾ നിരവധി തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ, ഇതിലൊന്നും ഫീസ് കൂട്ടിയതിന് ഇതുവരെ തൃപ്തികരമായ ന്യായീകരണം ലഭിച്ചിട്ടില്ല. ഒടുവിലത്തെ കൂടിക്കാഴ്ചയിൽ വൈകാതെ എസ്.എം.സി, ബി.ഒ.ഡി പ്രതിനിധികളെ ഉൾപ്പെടുത്തിയുള്ള സംയുക്ത യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രക്ഷാകർത്താവ് പറഞ്ഞു.
വാട്ട്സ്ആപ്, ഒാൺലൈൻ കൂട്ടായ്മകളിലൂടെ ഫീസ് വർധനവിനെതിരായ പ്രചാരണം രക്ഷാകർത്താക്കൾ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ അധ്യയന വർഷം മസ്കത്ത് ഇന്ത്യൻ സ്കൂൾ പ്രതിമാസ ഫീസിൽ നാലു റിയാലിെൻറ വർധന വരുത്തിയിരുന്നു. ഇതിനെതിരെ എല്ലാ വിഭാഗം രക്ഷാകർത്താക്കളും രംഗത്തെത്തിയതിനെ തുടർന്ന് വർധന രണ്ട് റിയാലായി കുറച്ചിരുന്നെങ്കിലും അതും രക്ഷാകർത്താക്കളുടെ കൂട്ടായ്മ അംഗീകരിച്ചിട്ടില്ല. 2017-18 അധ്യയന വർഷം മസ്കത്ത് സ്കൂൾ വിദ്യാർഥികളിൽനിന്ന് പത്തു റിയാൽ വീതം അടിസ്ഥാന സൗകര്യ വികസന ഫീസായി ഇൗടാക്കാനുള്ള തീരുമാനത്തിനെതിരെയും പ്രതിഷേധം ഉയർന്നിരുന്നു. അഞ്ഞൂറോളം രക്ഷാകർത്താക്കൾ ഒപ്പിട്ട നിവേദനം ഏപ്രിൽ അവസാനത്തോടെ എസ്.എം.സി പ്രസിഡൻറിന് സമർപ്പിച്ചിരുന്നു. എസ്.എം.സി യോഗത്തിെൻറ മിനിറ്റ്സ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുമെന്ന ഉറപ്പ് പാലിക്കുക, സാമ്പത്തികമടക്കം സ്കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും സുതാര്യത പാലിക്കുക, കഴിഞ്ഞ അധ്യയന വർഷത്തെ ഫീസ് വർധന അടക്കം വിഷയങ്ങൾ പഠിക്കാൻ നിയോഗിച്ച പാരൻറ് സബ് കമ്മിറ്റി റിപ്പോർട്ട് ചർച്ചചെയ്യാൻ ഒാപൺ ഫോറം വിളിക്കുക, സ്കൂൾ ബോർഡ് വിനിയോഗിക്കാൻ പോകുന്ന പദ്ധതികളുടെ കൃത്യമായ എസ്റ്റിമേറ്റ് ലഭ്യമാക്കുക എന്നീ ആവശ്യങ്ങളും രക്ഷാകർത്താക്കൾ ഇൗ നിവേദനത്തിൽ ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.