സഹം: ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിന് കീഴിലുള്ള ഇരുപതാമത് സ്കൂളിെൻറ ഉദ്ഘാടനം നാളെ നടക്കും. രാത്രി ഏഴിന് സഹം ഹാളിൽ ആരംഭിക്കുന്ന പരിപാടിയിൽ അംബാസഡർ ഇന്ദ്രമണി പാണ്ഡെ ഉദ്ഘാടനം നിർവഹിക്കും. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ വിൽസൺ.വി.ജോർജ്, വൈസ് ചെയർമാൻ സി.എം. നജീബ്, മജ്ലിസുശൂറയിലെയും സ്കൂൾ ഡയറക്ടർ ബോർഡ് അംഗങ്ങളും തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പെങ്കടുക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം മുലദ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ കലാപരിപാടികളും നടക്കും.
സഹമിലെയും പരിസരത്തെയും പ്രവാസി സമൂഹം ഉദ്ഘാടന ചടങ്ങിനെ ഉത്സവ പ്രതീതിയിൽ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ്.
കക്ഷിരാഷ്ട്രീയ ഭേദമന്യേയുള്ള പ്രവാസി സമൂഹത്തിെൻറ ഒരുമിച്ചുള്ള പ്രവർത്തനമാണ് സഹം ഇന്ത്യൻ സ്കൂളെന്ന സ്വപ്നം യാഥാർഥ്യമാക്കിയത്. അതിനാൽ, വലിയ ജനപങ്കാളിത്തത്തോടെയാകും ഉദ്ഘാടന ചടങ്ങുകൾ നടക്കുക. പൂർണമായും കമ്യൂണിറ്റി സ്കൂളായി ആരംഭിക്കുന്ന ഇവിടെ ഏപ്രിൽ രണ്ടിന് ക്ലാസുകൾ ആരംഭിക്കും. ആദ്യഘട്ടത്തിൽ കിൻറർഗാർട്ടൻ മുതൽ അഞ്ചാംക്ലാസ് വരെ ഉണ്ടാകും. ഉദ്ഘാടന ശേഷം സ്കൂൾ ഒാഫിസ് പ്രവർത്തനമാരംഭിക്കും. പ്രവേശനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക് സ്കൂൾ ഒാഫിസുമായി ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.