മസ്കത്ത്: തലസ്ഥാന നഗരിയിലെ ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിലേക്കുള്ള സീറ്റ് അലോട്ട്മെന്റ് മാർച്ച് അഞ്ചിനകം നടക്കും. പ്രവേശനത്തിന് അപേക്ഷ നൽകാനുള്ള സമയപരിധി ഫെബ്രുവരി 24ന് അവസാനിച്ചിരുന്നു. ഈ വർഷം പൊതുവെ അപേക്ഷകർ കുറവാണെന്നാണ് അറിയുന്നത്.
പ്രവേശനം മന്ദഗതിയിലായതിനാൽ ആദ്യ അലോട്ട്മെന്റ് പൂർത്തിയാക്കി വീണ്ടും അപേക്ഷ ക്ഷണിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. കഴിഞ്ഞ വർഷം കെ.ജി ഒന്നു മുതൽ ഒമ്പത് വരെ ക്ലാസുകളിലായി നാലായിരത്തിന് മുകളിൽ അപേക്ഷകളാണ് ലഭിച്ചിരുന്നത്.
തലസ്ഥാന നഗരിയിലെ രണ്ട് അന്താരാഷ്ട്ര സ്കൂളുകൾ അടക്കം ഒമ്പത് ഇന്ത്യൻ സ്കൂളുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷകളാണ് കഴിഞ്ഞ മാസം 21 മുതൽ ഓൺലൈനായി സ്വീകരിക്കാൻ തുടങ്ങിയത്.
ബൗഷർ, മസ്കത്ത്, ദാർസൈത്ത്, വാദി കബീർ, ഗൂബ്ര, സീബ്, മബേല എന്നീ ഇന്ത്യൻ സ്കൂളുകളിലേക്കും അൽ ഗൂബ്ര, വാദി കബീർ എന്നീ അന്താരാഷ്ട്ര സ്കൂളിലുമാണ് പ്രവേശന നടപടികൾ നടന്നത്. കെ.ജി ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലേക്കുള്ള അപേക്ഷകളാണ് സ്വീകരിച്ചത്. ഏഴ് ഇന്ത്യൻ സ്കൂളുകളിലായി 5874 ഒഴിവുകളാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.