മസ്കത്ത്: മലയാളം മിഷൻ വിപുലീകരണ യോഗത്തിൽ മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ കൈയേറ്റശ്രമത്തെ ഇന്ത്യൻ മീഡിയ ഫോറം മസ്കത്ത് ശക്തമായി അപലപിച്ചു. പ്രസിഡൻറ് കബീർ യൂസുഫിെൻറ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിവിധ മാധ്യമങ്ങളിൽനിന്നുള്ളവർ പെങ്കടുത്തു. ഒമാനിൽ ഇത്തരം സംഭവം ഉണ്ടായത് അദ്ഭുതകരമാണെന്നും ഇനി ആവർത്തിക്കാതിരിക്കാൻ ഇന്ത്യൻ സോഷ്യൽക്ലബ് ശ്രദ്ധിക്കണമെന്നും കബീർ യുസുഫ് ആവശ്യപ്പെട്ടു. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ട്രഷറർ ജയകുമാർ വള്ളിക്കാവ് ആവശ്യപ്പെട്ടു. സംഭവം നടന്ന ഉടൻ ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹിക വിഭാഗം സെക്രട്ടറി ഖേദം പ്രകടിപ്പിച്ചതിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്നും എന്നാൽ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് പ്രതിഷേധമുയർത്തേണ്ടെതന്നും മെർവിൻ കരുനാഗപ്പള്ളി പറഞ്ഞു.
മലയാളം മിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അലങ്കോലപ്പെടാൻ സാധ്യതയുള്ളതിനാൽ മുൻകൂട്ടി തയാറെടുത്ത് നടത്തിയാകാം ഇതെന്നും എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും യോഗത്തിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി. കേരളത്തിലെ ശൈലി ഗൾഫിലും തുടരുന്നു എന്നതിെൻറ ഏറ്റവും വലിയ ഉദാഹരണമാണ് ഇത്. സാംസ്കാരിക മന്ത്രി പങ്കെടുത്ത പരിപാടിയിൽ അണികൾ സംസ്കാരമില്ലാതെ പെരുമാറിയത് ശരിയായില്ല.
ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ സതീഷ് നമ്പ്യാർ, കേരളവിഭാഗം കൺവീനർ രതീശൻ, മലയാള വിഭാഗം കൺവീനർ ഭാസ്കരൻ എന്നിവരെ യോഗം പ്രതിഷേധം അറിയിച്ചു. ഈ വിഷയം ഇന്ത്യൻ സ്ഥാനപതിയെ നേരിട്ട് കണ്ട് അവതരിപ്പിക്കാനും യോഗത്തിൽ ഏകകണ്ഠമായി തീരുമാനിച്ചു. റഫീഖ് മുഹമ്മദ്, ഷൈജു സലാഹുദ്ദീൻ, കെ.അബ്ബാദ്, വി.കെ ഷഫീർ, സൈഫുദീൻ വളാഞ്ചേരി, ഷിലിൻ പൊയ്യാര, ഒ.കെ. മുഹമ്മദലി, ഷൈജു മേടയിൽ, സജി ഒാച്ചിറ, ഇക്ബാൽ കൊടുങ്ങലൂർ, മീരാൻ, രാലീഷ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.