ദോഫാറിൽ അനധികൃത മത്സ്യ ബന്ധനത്തിന് പിടിയിലായ സ്വദേശികൾ
മസ്കത്ത്: മത്സ്യബന്ധന നിയമങ്ങളും മന്ത്രിതല ഉത്തരവുകളും ലംഘിച്ചതിന് വിദേശികളെയും സ്വദേശികളെയും അറസ്റ്റ് ചെയ്തു. ദോഫാർ ഗവർണറേറ്റിലെ ഫിഷറീസ് കൺട്രോൾ വിഭാഗമാണ് അറസ്റ്റ് നടത്തിയത്. വിലക്ക് ലംഘിച്ച് ബോട്ടുകളിൽ മത്സ്യബന്ധനം നടത്തിയതിനാണ് വിദേശികൾ അറസ്റ്റിലായത്. സീസൺ അല്ലാത്ത സമയത്ത് കടൽവിഭവമായ സഫേല പറിച്ചെടുത്തതിനാണ് സ്വദേശികൾ പിടിയിലായത്. പിടിയിലായവർക്കെതിരെ നിയമനടപടി സ്വീകരിച്ചുവരുന്നതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.