മുവാസലാത്ത് ബസിൽ യാത്ര ചെയ്യാൻ തിരിച്ചറിയൽ രേഖ വേണം

മസ്കത്ത്: ഇന്‍റർ സ്റ്റേറ്റ് ബസ് യാത്രക്കാർക്ക് പുതിയ നിബന്ധനകളേർപ്പെടുത്തി മുവാസലാത്ത്. യാത്രക്കൊരുങ്ങും മുമ്പ് തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ പാസ്പോർട്ട് ഉണ്ടെന്ന് യാത്രക്കാർ ഉറപ്പാക്കണമെന്ന് ദേശീയ ഗതാഗത കമ്പനി ട്വിറ്ററിൽ അറിയിച്ചു.

പരമാവധി 23 കിലോ വരെ ഭാരമുള്ള ഒരു ലഗേജും പരമാവധി ഏഴ് കിലോ വരെ ഭാരമുള്ള ഒരു ഹാൻഡ് ലഗേജും മാത്രമാണ് അനുവദിക്കുകയുള്ളൂ. യാത്രക്കാർ മാന്യമായ രീതിയിൽ വസ്ത്രം ധരിച്ചിരിക്കണം. മാന്യമല്ലാത്ത വസ്ത്രം ധരിച്ചവർക്ക് യാത്ര നിഷേധിക്കാനുള്ള അധികാരം കമ്പനിയിൽ നിക്ഷിപ്തമായിരിക്കുമെന്നും അധികൃതർ ട്വിറ്ററിൽ അറിയിച്ചു.

ബസ് ടിക്കറ്റുകൾക്ക് അനുവദിച്ച് ഒരു വർഷം വരെ കാലാവധിയും ഉണ്ടാകും.

Tags:    
News Summary - Identity Card Mandatory Mwasalat Bus travel in Oman -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.