മസ്കത്ത്: നേപ്പാളിൽ നടക്കുന്ന െഎ.സി.സി വേൾഡ് കപ്പ് ലീഗ് രണ്ട് ക്രിക്കറ്റ് മത്സര ത്തിൽ ഒമാന് രണ്ടാം ജയം. അമേരിക്കയെ ആറ് വിക്കറ്റിന് തകർത്താണ് മിന്നുന്ന ജയം സ്വന്ത മാക്കിയത്. ആദ്യ മത്സരത്തിൽ നേപ്പാളിനെ 18 റൺസിന് ഒമാൻ തോൽപിച്ചിരുന്നു. രണ്ടാമത്തെ വിജയത്തോടെ ഒമാൻ പോയൻറ് നിലയിൽ അമേരിക്കക്ക് ഒപ്പം എത്തി. അമേരിക്കക്കും ഒമാനും 12 വീതമാണെങ്കിലും മികച്ച റൺറേറ്റ് കണക്കിലെടുക്കുേമ്പാൾ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്.
ഒമാനെക്കാൾ ഒരു മത്സരം അമേരിക്ക അധികം കളിച്ചിട്ടുണ്ട്. ബാറ്റുകൊണ്ടും ബോളുകൊണ്ടും മികച്ച പ്രകടനം കാഴ്ചവെച്ച മുഹമ്മദ് നദീമിെൻറ ആൾറൗണ്ട് മികവാണ് ഒമാന് വിജയമൊരുക്കിയത്. 48 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത നദീം 55 റൺസും എടുത്തു. ഓൾറൗണ്ട് മികവ് വഴി തുടർച്ചയായ രണ്ടാം മത്സരത്തിലും മാൻ ഒാഫ് ദ മാച്ച് ബഹുമതി നദീമിനെ തേടിയെത്തി.
നേരത്തേ ടോസ് നേടിയ ഒമാൻ ക്യാപ്റ്റൻ സീഷാൻ മഖ്സൂദ് അമേരിക്കയെ ബാറ്റിങ്ങിന് അയച്ചു. ഒാപണർമാർ നേരത്തേ മടങ്ങിയെങ്കിലും 65 റൺസ് എടുത്ത ഇയാൻ ഹോളണ്ടിെൻറയും 44 റൺസെടുത്ത വിക്കറ്റ്കീപ്പർ അക്ഷയ് ഹോംരാജിെൻറയും മികവിൽ അമേരിക്ക നിശ്ചിത 50 ഒാവറിൽ 213 റൺസ് എടുത്തു. ഒമാന് വേണ്ടി പേസർ ബിലാൽ ഖാനും സീഷാനും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. 214 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങാരംഭിച്ച ഒമാൻ നിരയിൽ 72 റൺസെടുത്ത ആഖിബ് ഇല്യാസ് ആണ് ടോപ് സ്കോറർ. രണ്ട് വിക്കറ്റുമെടുത്തു ആഷിഖ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.