42 വ​ർ​ഷ​ത്തി​നൊ​ടു​വി​ൽ ഹൈ​ദ്രു ഹാ​ജി ജ​ന്മ​നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു

െഎ.​എ. റ​സാ​ഖ്​ കോ​ട്ട​ക്ക​ൽ

ബു​റൈ​മി: 42 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​ത​ത്തി​നൊ​ടു​വി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ വാ​ണി​യം​കു​ളം സ്വ​ദേ​ശി കാ​ഞ്ഞി​ര​ത്തി​ൽ ഹൈ​ദ്രു ഹാ​ജി ജ​ന്മ​നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്നു. ബു​റൈ​മി​യി​ൽ ഹോ​ട്ട​ൽ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്ന ഹൈ​ദ്രു ഹാ​ജി ചൊ​വ്വാ​ഴ്​​ച​യു​ള്ള വി​മാ​ന​ത്തി​ലാ​ണ്​ മ​ട​ങ്ങു​ന്ന​ത്.

1979ൽ ​ദു​ബൈ​യി​ൽ നി​ന്നാ​ണ്​ ഇ​ദ്ദേ​ഹം പ്ര​വാ​സ​ജീ​വി​തം ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് അ​ബൂ​ദ​ബി​യി​ൽ ര​ണ്ടു​വ​ർ​ഷം ജോ​ലി ചെ​യ്ത ശേ​ഷം 1981ൽ ​ബു​റൈ​മി​യി​ൽ എ​ത്തി​യ ഹൈ​ദ്രു ഹാ​ജി സ്വ​ന്ത​മാ​യി ഹോ​ട്ട​ൽ തു​ട​ങ്ങി. ബു​റൈ​മി​യി​ൽ ഹൈ​ദ്രു ഹാ​ജി എ​ത്തു​മ്പോ​ൾ വൈ​ദ്യു​തി​യും വെ​ള്ള​വു​മ​ട​ക്കം സൗ​ക​ര്യ​ങ്ങ​ൾ വ​ള​രെ പ​രി​മി​ത​മാ​യി​രു​ന്നു. ക​ട​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി അ​ടു​ത്ത അ​റ​ബി വീ​ടു​ക​ളി​ൽ​നി​ന്ന് ത​ൽ​ക്കാ​ല​ത്തേ​ക്ക് എ​ടു​ക്കു​ക​യാ​യി​രു​ന്നു ചെ​യ്​​തി​രു​ന്ന​ത്. 1981 തു​ട​ങ്ങി​യ ഹോ​ട്ട​ൽ കാ​ല​ക്ര​മേ​ണ പ​ത്തോ​ളം ജോ​ലി​ക്കാ​രു​ള്ള സം​രം​ഭ​മാ​യി വ​ള​ർ​ന്നു. പി​ന്നീ​ട്​ ഹൈ​ദ്രു ഹാ​ജി മ​ക​ൻ മു​ഹ​മ്മ​ദ​ലി​യെ​യും സ​ഹാ​യ​ത്തി​നാ​യി എ​ത്തി​ച്ചു. ദീ​ർ​ഘ​കാ​ലം ബു​റൈ​മി​യി​ലു​ണ്ടാ​യി​രു​ന്ന മു​ഹ​മ്മ​ദ​ലി ഏ​താ​നും വ​ർ​ഷം മു​മ്പ്​ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട​ണ​ഞ്ഞു. കു​റ​ഞ്ഞ ചെ​ല​വി​ൽ ഭ​ക്ഷ​ണം ല​ഭി​ച്ചി​രു​ന്ന ഹോ​ട്ട​ൽ മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക്​ ആ​ശ്ര​യ​മാ​യി​രു​ന്നു. ഹോ​ട്ട​ൽ സ്വ​ന്തം നാ​ട്ടു​കാ​ര​ന്​ വി​ൽ​പ​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ്​ ഹൈ​ദ്രു ഹാ​ജി മ​ട​ങ്ങു​ന്ന​ത്. നാ​ലു​ പ​തി​റ്റാ​ണ്ടി​ല​ധി​കം നീ​ളു​ന്ന പ്ര​വാ​സ ജീ​വി​ത​ത്തി​ലേ​ക്ക്​ തി​രി​ഞ്ഞു​നോ​ക്കു​േ​മ്പാ​ൾ സം​തൃ​പ്തി​യും സ​ന്തോ​ഷ​വും മാ​ത്ര​മാ​ണ് ഉ​ള്ള​തെ​ന്ന്​ ഇ​ദ്ദേ​ഹം പ​റ​യു​ന്നു. കു​ഞ്ഞീ​മ​യാ​ണ്​ ഭാ​ര്യ. മു​ഹ​മ്മ​ദ​ലി​ക്ക്​ പു​റ​മെ നാ​ല​ു​ പെ​ൺ​മ​ക്ക​ളു​മു​ണ്ട്. മൂ​ത്ത മ​ക്ക​ൾ​ക്ക്​ പേ​ര​ക്കു​ട്ടി​ക​ൾ വ​രെ​യാ​യി. ഇ​നി ശി​ഷ്​​ട​കാ​ലം കു​ടും​ബ​ത്തോ​ടൊ​പ്പം വി​ശ്ര​മ​ജീ​വി​തം ന​യി​ക്കാ​നാ​ണ് ഹൈ​ദ്രു ഹാ​ജി​യു​ടെ ആ​ഗ്ര​ഹം. ഹൈ​ദ്രു ഹാ​ജി​ക്ക്​ ബു​റൈ​മി പ്ര​വാ​സി കൂ​ട്ടാ​യ്മ ഹൃ​ദ്യ​മാ​യ യാ​ത്ര​യ​യ​പ്പും സ്നേ​ഹോ​പ​ഹാ​ര​വും ന​ൽ​കി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.