മസ്കത്ത്: സുഹാറിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള സ്പെഷലൈസ്ഡ് സ്വകാര്യ ആശുപത്രി വരുന്നു. 70 കിടക്കകളാണ് ഇവിടെയുണ്ടാവുക.
സുഹാറിൽ ഇൗ വിഭാഗത്തിലുള്ള ആദ്യ സ്പെഷലൈസ്ഡ് ആശുപത്രിയാകും ഇതെന്ന് ഒമാൻ ഇൻവെസ്റ്റ്മെൻറ് കോർപറേഷൻ ഹെൽത്ത്കെയർ േ്പ്രാജക്ട് ഡെവലപ്മെൻറ് ഡയറക്ടർ ഖാലിദ് എൽകൊണ്ടക്ലി പറഞ്ഞു. മൂന്നു പ്രധാന ഒാപറേഷൻ റൂമുകളാകും ആശുപത്രിയിൽ ഉണ്ടാവുക.
ഇതോടൊപ്പം, ആധുനിക സൗകര്യങ്ങളോടെയുള്ള തീവ്രപരിചരണ വിഭാഗങ്ങളും ഉണ്ടാകും. ഇതോടൊപ്പം ഒമ്പത് ലേബർ-ഡെലിവറി റൂമുകളും നവജാത ശിശുക്കളുടെ പരിചരണത്തിന് ആധുനിക സൗകര്യങ്ങളോടെയുള്ള കേന്ദ്രവും ഉണ്ടാകും.
സ്ത്രീസൗഖ്യം ഉറപ്പാക്കുന്നതിനുള്ള വിഭാഗത്തിൽ വിവിധ സ്പെഷാലിറ്റിയിലുള്ള ചികിത്സകൾ ലഭിക്കും.
ഫിസിയോ തെറപ്പി ഡിപ്പാർട്ട്മെൻറും ഉണ്ടാകും. പടിഞ്ഞാറൻ ശൈലിയിലുള്ള രോഗീപരിചരണ രീതികളാകും ആശുപത്രിയിലുണ്ടാവുക. 2020 ആദ്യപാദത്തിൽ പ്രവർത്തനമാരംഭിക്കാൻ സാധിക്കുമെന്ന് കരുതുന്ന ആശുപത്രിക്ക് യൂറോപ്യൻ രാജ്യങ്ങളിലെയും മറ്റും പ്രമുഖ സ്ഥാപനങ്ങളുടെ അംഗീകാരം നേടിയെടുക്കുന്നതിനുള്ള ശ്രമത്തിലാണെന്ന് ഡയറക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.