ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി ഗവർണർമാരുമായി നടത്തിയ കൂടിക്കാഴ്ച
മസ്കത്ത്: ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി ഗവർണർമാരുമായി കൂടിക്കാഴ്ച നടത്തി.
മന്ത്രാലയത്തിന്റെ ജനറൽ ദിവാനിൽ നടന്ന യോഗത്തിൽ, ഗവർണറേറ്റുകളുടെ സ്ഥിരമായ വളർച്ചക്കുള്ള ശ്രമങ്ങൾ സംയോജിപ്പിക്കുക എന്ന സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ദർശനവുമായി മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യം ആഭ്യന്തര മന്ത്രി ഊന്നിപ്പറഞ്ഞു.
ഗവർണറേറ്റുകളിൽ വിവാഹ സഹായ ഫണ്ടുകൾ സജീവമാക്കുന്നതിനുള്ള രാജകീയ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ഗവർണർമാരെ നിയോഗിക്കുന്നതിനുള്ള മാർഗങ്ങളും യോഗം ചർച്ച ചെയ്തു. ഈ വർഷം ജൂൺ അവസാനത്തോടെ ആഭ്യന്തര മന്ത്രി പുറപ്പെടുവിക്കുന്ന മാനദണ്ഡങ്ങൾക്കനുസൃതമായി ഫണ്ടുകൾ ചിലവഴിക്കാൻ തീരുമാനിച്ചു. മുനിസിപ്പൽ കൗൺസിലുകളുടെ ശുപാർശകൾ നടപ്പിലാക്കുന്നതിനുള്ള മാർഗങ്ങൾ ഉൾപ്പെടെ പൊതു സ്വഭാവമുള്ള മറ്റു നിരവധി വിഷയങ്ങൾ യോഗം പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.