മസ്കത്ത്: ട്രക്കുകളും ലോറികളുമടക്കം ഹെവി വാഹനങ്ങൾ മറ്റു വാഹനങ്ങളെ ഒാവർടേക്ക് ചെയ്യുന്നത് നിയമവിരുദ്ധമാക്കിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വാഹനാപകടങ്ങളും ഗതാഗത കുരുക്കും കുറക്കുന്നതിെൻറ ഭാഗമായി ട്രക്ക്, ലോറി ഡ്രൈവർമാർ വാഹനമോടിക്കുേമ്പാൾ കൂടുതൽ ജാഗ്രത പുലർത്തുകയും വേണം. റോഡ് സുരക്ഷ ഉറപ്പാക്കാൻ ഹെവി വാഹനങ്ങളുടെ ഒാവർടേക്കിങ് നിയമവിരുദ്ധമാക്കിയുള്ള നിയമം നിരവധി രാജ്യങ്ങളിൽ നിലവിലുണ്ട്. നിയമലംഘകരിൽനിന്ന് മുപ്പത് റിയാൽ പിഴ ചുമത്തും. അടിയന്തര സാഹചര്യങ്ങളിൽ മാത്രമാണ് ഒാവർടേക്കിങ് അനുവദിക്കുകയുള്ളൂ. ഹെവി വാഹനങ്ങൾ മറ്റുള്ളവയെ മറികടക്കുന്നത് പലപ്പോഴും അപകടകരമാകാറുണ്ടെന്ന് ആർ.ഒ.പി വക്താവ് പറഞ്ഞു.
കൂടുതൽ സ്ഥലവും സമയവും വേണ്ടിവരുമെന്നതിനാൽ ഇത് ഗതാഗതക്കുരുക്കിനും ചിലപ്പോഴൊക്കെ അപകടങ്ങൾക്കും വഴിവെക്കും. ഒറ്റവരിപ്പാതയിലാണ് അപകടസാധ്യത കൂടുതലും. എതിരെ വരുന്ന കാർ ഡ്രൈവർമാർക്കും മറ്റും പെെട്ടന്ന് മുന്നിൽ വലിയ വാഹനം കണ്ടാൽ നിയന്ത്രണം വിടാൻ സാധ്യതയുണ്ട്. ട്രക്ക് ഡ്രൈവർമാർ ഗതാഗത നിയമങ്ങളെ കുറിച്ചും വാഹനത്തിലുള്ള ചരക്കിനെ കുറിച്ചും ബോധവാന്മാരാകണം. നഗരത്തിൽ വാഹനമോടിക്കുേമ്പാൾ കൂടുതൽ ജാഗ്രത പുലർത്തണം. പ്രവേശനം നിരോധിക്കപ്പെട്ട സമയങ്ങളെ കുറിച്ചും സ്ഥലങ്ങളെ കുറിച്ചും ധാരണയുണ്ടാകണമെന്നും പൊലീസ് വക്താവ് പറഞ്ഞു. അതേസമയം, ഒാവർടേക്കിങ്ങിന് പിഴ ചുമത്താനുള്ള തീരുമാനം അനീതിയാണെന്നാണ് ഹെവി വാഹന ഡ്രൈവർമാരിൽ ചിലരുടെ പരാതി. ദീർഘദൂര റൂട്ടുകളിലെങ്കിലും നിയമത്തിൽ ഇളവുവരുത്തുകയും പിഴസംഖ്യയിൽ കുറവുവരുത്തുകയും വേണമെന്ന് അവർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.