വിവിധ ഗവർ​ണ​റേറ്റുകളിൽ ഇന്ന്​ കനത്ത മ​ഴക്കും ഇടി മിന്നലിനും സാധ്യത

മസ്കത്ത്​: രാജ്യത്തെ മിക്ക ഗവർണറേറ്റുകളിലും ഞായറാഴ്ച കനത്ത മഴക്കും ഇടി മിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന്​ സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) മുന്നറിയിപ്പ് നൽകി. തെക്ക്​-വടക്ക്​ ശർഖിയ, മസ്കത്ത്​, അൽ വുസ്ത, ദാഖിലിയ, തെക്കൻ ബത്തിന, ദാഹിറ എന്നീ ഗവർണറേറ്റുകളിലായിരിക്കും രാത്രി 11മണിവരെ മഴയും ഇടി മിന്നലും അനുഭവപ്പെടുക.

മണിക്കൂറിൽ 28-90 കി.മീറ്റർ വേഗത്തിലായിരിക്കും കാറ്റിന്‍റെ വേഗത. 20 മുതൽ 75 മില്ലിമീറ്റർവരെ വിവിധ ഇടങ്ങളിൽ മഴ ലഭിച്ചേക്കും. കനത്ത മഴയിൽ വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുണ്ട്​. ഇടിമിന്നലുള്ള സമയത്ത് ജാഗ്രത പാലിക്കണമെന്നും വാദികൾ മുറിച്ചുകടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്ന്​ മാറിനിൽക്കണമെന്നും കടലിൽ പോകരുതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മുന്നറിയിപ്പിൽ പറയുന്നു.

Tags:    
News Summary - Heavy rain and thunder and lightning are likely in various governorates on sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.