മസ്കത്ത്: ലോകത്തിന് ഒരുമയുടെ സന്ദേശം പകരുന്ന ഒമാെൻറ മണ്ണിൽ മലയാളക്കരയുടെ വി ശ്വ സാഹോദര്യത്തെ ചേർത്തുവെക്കുന്ന മാനവികതയുടെ മഹോത്സവത്തിന് മസ്കത്ത് ഒരുങ്ങുന്ന ു. മസ്കത്ത് ഫെസ്റ്റിവലിെൻറ ഭാഗമായി രണ്ടാം വർഷവും ‘ഹാർമണിയസ് കേരള’ മെഗാ ഇവൻറ് സംഘടിപ്പിക്കുന്നതിന് ഗൾഫ് മാധ്യമവും മസ്കത്ത് മുനിസിപ്പാലിറ്റിയും തമ്മിൽ ധാരണയായി. മസ്കത്ത് നഗരസഭയുടെ രക്ഷാകർതൃത്വത്തിൽ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘ഹാർമണിയസ് കേരള’ സാംസ്കാരികോത്സവം ജനുവരി 24ന് മസ്കത്തിലെ സിറ്റി ആംഫി തിയറ്റർ ഖുറത്തിൽ നടക്കും. വൈകുന്നേരം 6.30 മുതൽ പരിപാടി ആരംഭിക്കും.
മസ്കത്ത് മുനിസിപ്പാലിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മസ്കത്ത് ഫെസ്റ്റിവൽ അസിസ്റ്റൻറ് ഡയറക്ടറും ഇവൻറ്സ് കമ്മിറ്റി ചെയർപേഴ്സനുമായ നദ അബ്ദുൽ റഹീം അൽ സദ്ജാലി ഗൾഫ് മാധ്യമം ജനറൽ മാനേജർ മുഹമ്മദ് റഫീഖിന് ധാരണപത്രം കൈമാറി. ഗൾഫ് മാധ്യമം ഒമാൻ റെസിഡൻറ് മാനേജർ ഷക്കീൽ ഹസൻ, ഗൾഫ് മാധ്യമം ബിസിനസ് ഡെവലപ്മെൻറ് മാനേജർ ഷൈജു സലാഹുദ്ദീൻ എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.