സലാല: സലാലയിൽ ഇൗ മാസം 27ന് നടക്കുന്ന ഗൾഫ് മാധ്യമം ‘ഹാർമണിയസ് കേരള’യുടെ പ്രചാര ണത്തിന് ആവേശം പകരാൻ ടി.വി അവതാരകനും മജീഷ്യനും പാചക വിദഗ്ധനുമായ രാജ് കലേഷ് എത്തുന്നു. നാളെയും വെള്ളിയാഴ്ചയുമായി രാജ് കലേഷിെൻറ നേതൃത്വത്തിൽ സലാലയിൽ മൂന്നിടങ്ങ ളിലായി റോഡ് ഷോ നടക്കും. ഒൗഖത്തിലെ സലാല ക്ലബ് സ്റ്റേഡിയം, മലയാളം വിഭാഗം ഒാണാഘോഷ വേദി, സലാല ലുലു ഹൈപ്പർമാർക്കറ്റ് എന്നിവിടങ്ങളിലാണ് റോഡ്ഷോ.
‘ഹാർമണിയസ് കേരള’യുടെ ടിക്കറ്റ് വിൽപന പുരോഗമിക്കുകയാണ്. അഞ്ച് റിയാൽ, മൂന്ന് റിയാൽ, രണ്ട് റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. നാല് ടിക്കറ്റ് എടുക്കുന്നവർക്ക് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. കൂടുതൽ ടിക്കറ്റുകൾ എടുക്കുന്ന കോർപറേറ്റ് സ്ഥാപനങ്ങൾക്ക് പ്രത്യേക നിരക്കിളവും അനുവദിക്കും.
കോർപറേറ്റ് ടിക്കറ്റ് വിൽപനക്ക് ചൊവ്വാഴ്ച തുടക്കമായി. സലാലയിലെ മുൻനിര മൊബൈൽ ഫോൺ വിപണന സ്ഥാപനമായ മൊബൈൽ സൂഖ് മാനേജിങ് പാർട്ണർ സൻസി അഗസ്റ്റിന് ടിക്കറ്റ് വിഭാഗം കൺവീനർ സാബുഖാൻ ആദ്യ വിൽപന ടിക്കറ്റുകൾ കൈമാറി. ലിയാഖത്ത്, കെ.എ സലാഹുദ്ദീൻ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. മൊബൈൽ സൂഖ് ശാഖകളിൽ നിന്ന് നൂറ് റിയാലിനും അതിന് മുകളിലും ഫോൺ വാങ്ങുന്നവർക്ക് ഹാർമണിയസ് കേരളയുടെ പ്രവേശന ടിക്കറ്റുകൾ സൗജന്യമായി നൽകും. മസ്കത്തിലെ സഹ സ്ഥാപനമായ എം സൂഖിൽ നിന്ന് മൊബൈൽ വാങ്ങുന്നവർക്കും സൗജന്യ ടിക്കറ്റുകൾ ലഭ്യമാകുമെന്ന് സൻസി അഗസ്റ്റിൻ പറഞ്ഞു.
ടിക്കറ്റുകൾ വാങ്ങാനാഗ്രഹിക്കുന്നവർക്ക് താഖ - അൽ മഹാ ഹൈപ്പർ മാർക്കറ്റ് (96569083), മിർബാത്ത് - അൽ മഹാ ഷോപ്പിങ് സെൻറർ (98152914), ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല (91136129), സലാല സെൻറർ - ലുബാൻ ട്രാവൽസ് (98576073), സലാല സെൻറർ - അൽഫവാസ് ട്രാവൽസ് (71979625), ഔഖത്ത് - അൽ ഹിമം കാർ ആക്സസറീസ് (96029947), സനായിയ്യ - വൺ വേൾഡ് ട്രാവൽസ് ( 99891032), നമ്പർ-5 ഗൾഫ്ടെക് (96029131), ടോപാസ് റസ്റ്റാറൻറ് - സലാല (71809828), ടോപാസ് റസ്റ്റാറൻറ് - സആദ (95756308), തുംറൈത്ത് - ഗൾഫ് ടെക് (90652422) എന്നിവിടങ്ങളിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.