സലാല: ‘ഗൾഫ് മാധ്യമം’ വേദിയൊരുക്കുന്ന അതിരുകളില്ലാത്ത മാനവികതയുടെയും ഒരുമയുട െയും ആഘോഷം ‘ഹാർമണിയസ് കേരള’യുടെ ടിക്കറ്റ് വിൽപനക്ക് തുടക്കമായി. ഇന്ത്യൻ സോഷ്യ ൽ ക്ലബ് ചെയർമാൻ മൻപ്രീത് സിങ്, വൈസ് ചെയർമാൻ എൻ.കെ മോഹൻദാസിന് ആദ്യ ടിക്കറ്റ് കൈ മാറി ഉദ്ഘാടനം നിർവഹിച്ചു.
ഇന്ത്യൻ സോഷ്യൽ ക്ലബിൽ നടന്ന പരിപാടിയിൽ ‘ഹാർമണിയസ ് കേരള’ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജി.സലീം സേട്ട്, കൺവീനർ കെ.എ. സലാഹുദ്ദീൻ, നൂർ ഗസൽ റീജനൽ മാനേജർ ജനീഷ് കാട്ടകത്ത്, വിവിധ വകുപ്പ് കൺവീനർമാരായ അബ്ദുല്ല മുഹമ്മദ്, കെ. മുഹമ്മദ് സാദിഖ്, വജ്ഹുൽ ഹലീം, കെ.ജെ.സമീർ, കെ.പി.അൻസാർ തുടങ്ങിയവരും സംബന്ധിച്ചു.
ഇൗ മാസം 27ന് ഇത്തീൻ മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് ‘ഹാർമണിയസ് കേരള’ അരങ്ങേറുന്നത്. നടൻ ഷെയിൻ നിഗം, വിധു പ്രതാപ്, ജ്യോത്സ്ന, മിഥുൻ, കലാഭവൻ സതീഷ്, രാജ മൂർത്തി തുടങ്ങിയ മലയാളത്തിലെ പ്രമുഖരായ 12 പ്രമുഖ കലാകാരന്മാർ പരിപാടിക്ക് എത്തുന്നുണ്ട്.
അഞ്ചു റിയാൽ, മൂന്നു റിയാൽ, രണ്ടു റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. താഖ - അൽ മഹാ ഹൈപ്പർ മാർക്കറ്റ് (96569083), മിർബാത്ത് - അൽ മഹാ ഷോപ്പിങ് സെൻറർ (98152914), ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല (91136129), സലാല സെൻറർ - ലുബാൻ ട്രാവൽസ് (98576073), സലാല സെൻറർ - അൽഫവാസ് ട്രാവൽസ് (71979625), ഔഖത്ത് - അൽ ഹിമം കാർ ആക്സസറീസ് (96029947), സനാഇയ്യ - വൺ വേൾഡ് ട്രാവൽസ് ( 99891032 ), നമ്പർ-5 ഗൾഫ്ടെക് (96029131), ടോപാസ് റസ്റ്റാറൻറ് - സലാല (71809828), ടോപാസ് റസ്റ്റാറൻറ് - സആദ (95756308), തുംറൈത്ത് - ഗൾഫ് ടെക് (90652422) എന്നിവിടങ്ങളിൽ ടിക്കറ്റുകൾ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.