??????? ????????? ????????????? ?????? ?????????? ????? ?????? ???????? ????????????? ??.??. ?????? ??????????? ????????????

ഗ​ൾ​ഫ്​ മാ​ധ്യ​മം ‘രു​ചി’ പു​റ​ത്തി​റ​ങ്ങി

മസ്കത്ത്: ‘ഗൾഫ് മാധ്യമം’ രുചി ഒമാൻ വിപണിയിലെത്തി. മബേല ലുലുവിൽ നടന്ന ചടങ്ങിൽ ലുലു ഒമാൻ റീജനൽ ഡയറക്ടർ കെ.എ. ഷബീറിന് ബിസിനസ് ഡെവലപ്മെൻറ് മാനേജർ ഷൈജു സലാഹുദ്ദീൻ കോപ്പി കൈമാറി.
ഏഷ്യ എക്സ്പ്രസ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്, ഏഷ്യ എക്സ്പ്രസ് ഒമാൻ ജനറൽ മാനേജർ സുരേന്ദ്രൻ തുടങ്ങിയവർ പ്രകാശന ചടങ്ങിൽ സംബന്ധിച്ചു. ഷെഫുമാരുടെ പാചകരഹസ്യങ്ങളാണ് ഇത്തവണത്തെ രുചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. 
പ്രഫഷനൽ ഷെഫുമാർ ഉണ്ടാക്കുന്ന ഒട്ടുമിക്ക വിഭവങ്ങളും ഒരു റസ്റ്റാറൻറിെൻറ സന്നാഹങ്ങളൊന്നും ഇല്ലാതെതന്നെ വീട്ടിൽ ഉണ്ടാക്കുന്നതിനുള്ള വഴികൾ ‘രുചി’ വായനക്കാരന് പകർന്നുനൽകുന്നു. ബേക്കിങ് ഗൈഡാണ് മറ്റൊരു പ്രത്യേകത. കേക്ക് നിർമാണവും ബ്രഡ് ചുെട്ടടുക്കലുമടക്കം സാധ്യമാക്കാൻ സഹായിക്കുന്ന സമ്പൂർണ ബേക്കിങ് ഗൈഡ് കൂടി ‘രുചി’യിലുണ്ട്. കേരളത്തിെൻറ ഗ്രാമങ്ങളിൽനിന്നുള്ള അത്യപൂർവ പാചകവിദ്യകൾ, ഭക്ഷ്യവൈവിധ്യങ്ങൾക്ക് പേരുകേട്ട രാഷ്ട്രങ്ങളിൽ നിന്നുള്ള വിഭവങ്ങൾ, ജീവിതശൈലി രോഗങ്ങളെ തടയാനുള്ള ഭക്ഷണം, കുഞ്ഞുങ്ങൾക്കും വാർധക്യം ബാധിച്ചവർക്കും പ്രത്യേക വിഭവങ്ങൾ തുടങ്ങി ഏറെ വിഭവങ്ങളുള്ള സമ്പൂർണ പാചക പാക്കേജാണ് രുചിയുടെ ഏറ്റവും പുതിയ പതിപ്പിൽ ഒരുക്കിയിട്ടുള്ളത്. 
 
Tags:    
News Summary - gulfmadhyamam ruji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.