മസ്കത്ത്: വന്യജീവി സംരക്ഷണ നിയമം ലംഘിച്ച് മൃഗവേട്ട നടത്തിയ നാലംഗ സ്വദേശികളെ അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് തോക്കുൾപ്പെടെ ആയുധങ്ങളും തിരകളും ഇവർ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു. തുംറൈത്തിലെ റോയൽ ഒമാൻ പൊലീസിെൻറ സഹകരണത്തോടെ പരിസ്ഥിതി, കാലാവസ്ഥ മന്ത്രാലയമാണ് (എം.ഇ.സി.എ) നാല് പൗരന്മാരെ അറസ്റ്റ് ചെയ്തത്. നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി മന്ത്രാലയം അറിയിച്ചു. ദോഫാർ ഗവർണറേറ്റിലെ തുംറൈത്തിൽ പ്രാബല്യത്തിൽ വന്ന വന്യജീവി നിയമങ്ങൾ ലംഘിച്ചതിനാണ് നടപടി.
വന്യജീവി നിയമങ്ങൾ ലംഘിക്കരുതെന്നും പരിസ്ഥിതി സംരക്ഷിക്കുന്നതിന് പ്രാധാന്യം നൽകണമെന്നും പൗരന്മാരോടും താമസക്കാരോടും വിനോദ സഞ്ചാരികളോടും പരിസ്ഥിതി കാലാവസ്ഥ മന്ത്രാലയം ആവശ്യപ്പെട്ടു. ഏതെങ്കിലും മൃഗങ്ങളെയോ പക്ഷികളെയോ മനഃപൂർവം കൊല്ലുകയോ വേട്ടയാടുകയോ കടത്തുകയോ ചെയ്താൽ ആറുമാസത്തിൽ കുറയാത്തതും അഞ്ചുവർഷത്തിൽ കൂടാത്തതുമായ തടവും 1,000 റിയാൽ കുറയാത്തതും 5,000 റിയാൽ കവിയാത്തതുമായ ശിക്ഷകളിലൊന്നിന് അർഹമാകുമെന്നുമാണ് മന്ത്രാലയം മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.